ലണ്ടന്‍ കത്തീഡ്രലില്‍ സീറോ മലബാര്‍ ഇംഗ്ളീഷ് പാട്ടുകുര്‍ബാന ഓഗസ്റ് ഒന്നിന്
Thursday, July 30, 2015 5:41 AM IST
ലണ്ടന്‍: വെസ്റ്മിന്‍സ്റര്‍ അതിരൂപതാധ്യക്ഷനും ഇംഗ്ളണ്ട് ആന്‍ഡ് വെയില്‍സ് കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്റുമായ കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ് പ്രസിഡന്റായുള്ള സൊസൈറ്റി ഓഫ് സെന്റ് ജോണ്‍സ് ക്രിസോസ്റത്തിന്റെ ആഭിമുഖ്യത്തില്‍ പൌരസ്ത്യ കത്തോലിക്ക സഭകളുടെ സംഗമവും ആഘോഷപൂര്‍വമായ സീറോ മലബാര്‍ ഇംഗ്ളീഷ് കുര്‍ബാനയും എക്സ്ബിഷനും സംയുക്തമായി ഓഗസ്റ് ഒന്നിന് (ശനി) നടക്കും.

ലണ്ടനിലുള്ള ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക കത്തീഡ്രല്‍ ദേവാലയത്തില്‍ രാവിലെ പത്തിനാണ് ആഘോഷപരിപാടികള്‍.

സീറോ മലബാര്‍ സഭയ്ക്കു പ്രാമുഖ്യം കൊടുത്തുകൊണ്ട് ഇദംപ്രഥമമായി നടത്തപ്പെടുന്ന ആഘോഷത്തില്‍ പ്രശസ്ത ഗവേഷകനും സംഗീതജ്ഞനുമായ റവ.ഡോ. ജോസഫ് പാലക്കല്‍ സിഎംഐ ഇംഗ്ളീഷ് ഭാഷയില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്നു സീറോ മലബാര്‍ സഭയുടെയും മാര്‍ത്തോമ ക്രിസ്ത്യാനികളുടെയും ചരിത്രവും പാരമ്പര്യവും പ്രതിപാദിക്കുന്ന ഡോക്കുമെന്ററി ചിത്രങ്ങളുടെ പ്രദര്‍ശനവും ഭാരത സഭയുടെ പൌരാണികത്വത്തെ സംബന്ധിച്ചു ഒരു ചിത്ര പ്രദര്‍ശനവും റവ. ഡോ. പാലക്കലിന്റെ ഗവേഷണ പ്രബന്ധാവതരണവും ചോദ്യോത്തര വേളയും ഉണ്ടായിരിക്കും.

സൊസൈറ്റി ഓഫ് സെന്റ് ജോണ്‍ ക്രിസോസ്റം പാശ്ചാത്യ-പൌരസ്ത്യ സഭകളെ പരസ്പരം കോര്‍ത്തിണക്കാനുള്ള ആശയത്തില്‍ രൂപം കൊണ്ട ഒരു സംഘടനയാണ്.സീറോ മലബാര്‍ സഭയെ പാശ്ചാത്യ സഭകള്‍ക്ക് മനസിലാക്കിക്കൊടുക്കാനും പാശ്ചാത്യ-പൌരസ്ത്യ സഭകളുടെ സംയുക്തമായ പ്രവര്‍ത്തനങ്ങള്‍ക്കും വളര്‍ച്ചയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടന ഇതാദ്യമായാണ് സീറോ മലബാര്‍ സഭയെ മുന്‍നിര്‍ത്തി ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.

ആദ്യമായാണു സീറോ മലബാര്‍ സഭയ്ക്ക് ലണ്ടനിലെ ഒരു പ്രമുഖ കത്തീഡ്രല്‍ ദേവാലയത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ അവസരം ലഭിക്കുന്നത്. അതുപോലെതന്നെ നമ്മുടെ കര്‍ത്താവിന്റെ ഭാഷയിലുള്ള പഴയ കീര്‍ത്തനങ്ങളായ 'പുഖ്ദാനകോന്‍' 'കന്തീശ ആലാഹാ' തുടങ്ങിയവ ഒരു ഇംഗ്ളീഷ് കത്തീഡ്രലില്‍ ആലപിക്കപ്പെടുന്നത് ഇതാദ്യമായിരിക്കും.

റവ.ഡോ.ജോസഫ് പാലക്കല്‍ ഓക്സ്ഫോര്‍ഡില്‍ അന്തര്‍ദേശീയ സമ്മേളനത്തില്‍ 'കോണ്‍ഗ്രിഗേഷണല്‍ മ്യൂസിക്കിനെ' ആസ്പദമാക്കി പ്രഭാഷണം നടത്തുന്നുണ്ട്.

ഈ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യം ഉള്ളവര്‍ 10 പൌണ്ട് (സംഭാവന അടക്കം) നല്‍കി രജിസ്റര്‍ ചെയ്യേണ്ടതാണ്. ഉച്ച ഭക്ഷണം ടിഫിന്‍ കരുതേണ്ടതാണ്.

യുദ്ധത്താലും മതസ്പര്‍ധയാലും പീഡിപ്പിക്കപ്പെടുന്ന പൌരസ്ത്യ സഭകളെപ്പറ്റി ജോണ്‍ ന്യൂട്ടണ്‍ അവതരിപ്പിക്കുന്ന പ്രബന്ധത്തെത്തുടര്‍ന്നു യുക്രെയ്നിയന്‍ സഭയുടെ സായാഹ്ന പ്രാര്‍ഥനയോടെ ആഘോഷം സമാപിക്കും.

ബുക്കിംഗ്: ഷീവിരവ്യൃീീാ@യശിേലൃിേല.രീാ, ംംം.ീൃശലിമേഹലഹൌാലി.ീൃഴ.ൌസ

വേദിയുടെ വിലാസം: ഉക്രേനിയന്‍ കാത്തലിക് കത്തീഡ്രല്‍ ഓഫ് ഹോളി ഫാമിലി, ഡ്യുക്ക് സ്ട്രീറ്റ്, ണഗ1 5ആഝ, ഘഛചഉഛച.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ