സ്കൂള്‍ വിദ്യാര്‍ഥികളുടെ മേല്‍ മരം വീണ് എട്ടു പേര്‍ക്കു പരിക്ക്
Wednesday, July 29, 2015 5:42 AM IST
കാലിഫോര്‍ണിയ: അരോയാ സെക്കൊയില്‍ സ്ഥിതി ചെയ്യുന്ന ചില്‍ഡ്രന്‍സ് മ്യൂസിയത്തിലെ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ കുട്ടികളുടെമേല്‍ മരം കടപുഴകി വീണ് എട്ടു കുട്ടികള്‍ക്കു പരിക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണെന്നു ലിസ ഡെര്‍ഡ്രിയന്‍ പ്രസഡിന ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് സ്പോക്സ് മാന്‍ പറഞ്ഞു. 63 ഏക്കര്‍ വ്യാപിച്ച കിടക്കുന്ന പാര്‍ക്കില്‍ 33 കുട്ടികളാണു ക്യാമ്പില്‍ പങ്കെടുക്കാനെത്തിയിരുന്നത്.

മരം പൊട്ടുന്ന ശബ്ദം കേട്ടതായും കുട്ടികളുടെ മേല്‍ പതിച്ചതായും ദൃക്സാക്ഷികള്‍ പറയുന്നു. പരിക്കേറ്റ വിദ്യാര്‍ഥികളെ ലോസ് ഏഞ്ചല്‍സ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിച്ചു.

അഗ്നിശമന സേനാംഗങ്ങളുടേയും പോലീസിന്റേയും സന്ദര്‍ഭോചിതമായ ഇടപെടല്‍ കൂടുതല്‍ അപകടം ഒഴിവാക്കുന്നതിനും പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കുന്നതിനും സഹായിച്ചതായി മൈക്കിള്‍ (കിഡ്സ് വേയ്സ് സിഇഒ) പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍