എസ്ബി അലുംമ്നി ചങ്ങനാശേരി-കുട്ടനാട് പിക്നിക്ക് ഓഗസ്റ് 29ന്
Wednesday, July 29, 2015 5:02 AM IST
ഷിക്കാഗോ: ഷിക്കാഗോയിലും പരിസരപ്രദേശങ്ങളിലുമായി താമസിക്കുന്ന ചങ്ങനാശേരി എസ്ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വവിദ്യാര്‍ഥി സംഘടനയിലെ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ചങ്ങനാശ്ശേരി -കുട്ടനാട് നിവാസികളുടെയും കുടുംബാംഗങ്ങളുടെയും മറ്റു അനുഭാവികളും അഭ്യുദയാകാംക്ഷികളുമായ എല്ലാ മലയാളി സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സംയുക്തമായ ഒരു പിക്നിക്ക് എസ്ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ വിദ്യാര്‍ഥിസംഘടനയുടെ ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ് 29 നു ശനിയാഴ്ച രാവിലെ പത്തു മണി വൈകിട്ട് ഏഴുവരെ മോര്‍ട്ടണ്‍ ഗ്രോവിലിലുള്ള ലിന്‍ വുഡ്സ് പാര്‍ക്കില്‍ (ഘശിില ണീീറ ഘശിില ഏൃീ്ല01ടവലഹലൃേ ചആ, 6308 ഉലാുലൃെേ ടൃേലല. ങീൃീി ഏൃീ്ല, കഘ60053) നടത്തപ്പെടും.

സൌഹൃദസംഗമത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ഷിക്കാഗോ ചാപ്റ്ററിന്റെ പ്രസിഡന്റ് ജിജി മാടപ്പാട്ടും മറ്റു ഭാരവാഹികളും ഇതര പിക്നിക് കോ-ഓര്‍ഡിനേറ്റേഴ്സും ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജി കൊല്ലാപുരം 8476912560, ജിബു അഗസ്റിന്‍ 847 8580473, സണ്ണി വള്ളിക്കളം 8477227598. പിആര്‍ഒ ആന്റണി ഫ്രാന്‍സീസ് വടക്കേവീട് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം