ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനു ഡിഎംഎയുടെ പ്രണാമം
Wednesday, July 29, 2015 5:01 AM IST
ഡിട്രോയിറ്റ്: ഇന്ത്യ കണ്ട മികച്ച പ്രസിഡന്റുമാരില്‍ ഒരാളായ ഡോ: എ.പി.ജെ. അബ്ദുള്‍ കലാമിനു ഡിട്രോയിറ്റിലെ മലയാളിസമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ കണ്ണീരില്‍ ചാലിച്ച പ്രണാമം. ഡിഎംഎയ്ക്കുവേണ്ടി പ്രസിഡന്റ് റോജന്‍ തോമസും സെക്രട്ടറി ആകാശ് ഏബ്രഹാമും ട്രഷറര്‍ ഷാജി തോമസും സംയുക്തമായി അനുശോചനം രേഖപ്പെടുത്തി. അഗ്നിചിറകുകളുടെ രാജകുമാരനെ മാതൃകയാക്കാന്‍ വരും തലമുറയ്ക്കും കഴിയട്ടെ എന്നും ഡിഎംഎ പ്രത്യാശ പ്രകടിപ്പിച്ചു.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്