ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് പള്ളിയില്‍ തിരുനാള്‍ ജൂലൈ 29 മുതല്‍ ഓഗസ്റ് രണ്ടു വരെ
Tuesday, July 28, 2015 7:50 AM IST
ന്യൂഡല്‍ഹി: ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാര്‍ ഇടവകയില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ പത്രോസ് ശ്ളീഹായുടെയും വിശുദ്ധ തോമാശ്ളീഹായുടെയും തിരുനാള്‍ ജൂലൈ 29 മുതല്‍ ഓഗസ്റ് രണ്ടു വരെ ആഘോഷിക്കുന്നു.

29 മുതല്‍ ഓഗസ്റ് ഒന്നു വരെ എല്ലാ ദിവസവും വൈകുന്നേരം 7.30ന് വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, വിശുദ്ധ പത്രോസ് ശ്ളീഹായുടെ നൊവേന എന്നിവയ്ക്കു റവ. ഡോ. ജേക്കബ് നങ്ങേലിമാലില്‍, റവ. ഡോ. ജോര്‍ജ് മണിമല, ഫാ. മാത്യു മുത്താശേരി, മോണ്‍. സെബാസ്റ്യന്‍ വടക്കുംപാടന്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും.

പ്രധാന തിരുനാള്‍ ദിനമായ രണ്ടിനു (ഞായര്‍) 3.30ന് പ്രസുദേന്തി വാഴ്ച, തുടര്‍ന്നു നടക്കുന്ന ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാനയ്ക്ക് ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്നു വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ച് ആഘോഷമായ പ്രദക്ഷിണം, പൊതുസമ്മേളനം, കലാസന്ധ്യ, ഗാനമേള, സ്നേഹവിരുന്ന് എന്നിവ അരങ്ങേറും.

തിരുനാളില്‍ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. പയസ് മലേക്കണ്ടത്തില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്