അനുമോദന യോഗം
Tuesday, July 28, 2015 7:32 AM IST
ബംഗളൂരു: സുവര്‍ണകര്‍ണാടക കേരളസമാജം കോറമംഗല മേഖലയുടെ ആഭിമുഖ്യത്തില്‍ സംഘടനയിലെ അംഗങ്ങളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി പത്താം ക്ളാസ് പാസായ കുട്ടികളെ അനുമോദിച്ചു. അനുമോദനയോഗത്തില്‍ ധര്‍മാരാം സെന്റ് തോമസ് ഫൊറോനാ വികാരി റവ.ഡോ. തോമസ് കല്ലുകളം സിഎംഐ, സത്യന്‍ പുത്തൂര്‍, സമാജം ചെയര്‍മാന്‍ ബിജുകോലംകുഴി, ഐപ്പ് ചാണ്ടി, മൈറ്റി കെ. ഗ്രേസ്,നവീന്‍ കുമാര്‍, ജേക്കബ്, അടൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.