ഡോ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്‍ അനുശോചിച്ചു
Tuesday, July 28, 2015 7:28 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യയുടെ മുന്‍ പ്രസിഡന്റ് ഡോ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്‍ അനുശോചിച്ചു. പ്രസിഡന്റ് ഷാജി മോന്‍ വെട്ടത്തിന്റെ അധ്യക്ഷതയില്‍ ജൂലൈ 27നു വൈകുന്നേരം അഞ്ചിന്, നാനുവെറ്റിലെ 13 പെല്‍ഹം അവന്യുവില്‍ സമ്മേളിച്ചു. മഹാത്മാ ഗാന്ധിക്കുശേഷം ഭാരതീയര്‍ നെഞ്ചിലേറ്റിയ ഒരു പച്ചമനുഷ്യന്‍ ആയിരുന്നു അദ്ദേഹം എന്നു ഷാജിമോന്‍ വെട്ടം അനുസ്മരിച്ചു. ഭാരതത്തിന്റെ യശസ് വാനോളം ഉയര്‍ത്തിയ മുന്‍ പ്രസിഡന്റ് എ.പി.ജെ. അബ്ദുള്‍ കലാം എന്നും മനുഷ്യഹൃദയങ്ങളില്‍ ജീവിക്കും എന്ന് സെക്രട്ടറി അലക്സ് ഏബ്രഹാം പറഞ്ഞു. ഭാരത ജനതയുടെ തീരാനഷ്ടം ആണു മുന്‍ രാഷ്ട്രപതിയുടെ വേര്‍പാട് എന്ന് ട്രഷറര്‍ ജോണ്‍ ദേവസ്യ പറഞ്ഞു.

ഭാരതത്തിന്റെ സ്വകാര്യ അഹങ്കാരമായിരുന്ന മുന്‍ രാഷ്ട്രപതിയുടെ വേര്‍പാടില്‍ അതീവ ദുഃഖിതനാണെന്നു ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ വര്‍ഗീസ് ഒലഹന്നാന്‍ പ്രസംഗത്തില്‍ പറഞ്ഞു.

ഫൊക്കാന ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, സിഎസ്ഇഎ പ്രസിഡന്റ് തോമസ് നൈനാന്‍, മുന്‍ പ്രസിഡന്റുമാരായ കുര്യാക്കോസ് തരിയന്‍, ജോസഫ് കുരിയപ്പുറം, അപ്പുക്കുട്ടന്‍ നായര്‍, ജയിംസ് ഇളംപുരയിടത്തില്‍, ഇന്നസന്റ് ഉലഹന്നാന്‍, ഫിലിപ്പോസ് ഫിലിപ്പ്, മത്തായി പി. ദാസ്, വിദ്യാജ്യോതി മലയാളം സ്കൂള്‍ പ്രിന്‍സിപ്പല്‍ ജോസഫ് മുണ്ടഞ്ചിറ, കേരള ജ്യോതി ചീഫ് എഡിറ്റര്‍ തമ്പി പനയ്ക്കല്‍, മുന്‍ സെക്രട്ടറി ജയപ്രകാശ് നായര്‍ എന്നിവര്‍ അനുശോചനം അര്‍പ്പിച്ചു സംസാരിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍