ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈറ്റ് അനുശോചിച്ചു
Tuesday, July 28, 2015 7:25 AM IST
കുവൈറ്റ് സിറ്റി: ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈറ്റ് ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ വിയോഗത്തില്‍ അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിനും അതോടൊപ്പംതന്നെ ശാസ്ത്രലോകത്തിനും നികത്താനാവാത്ത നഷ്ടമാണെന്നു യോഗം വിലയിരുത്തി.

മികച്ച അധ്യാപകന്‍, ശാസ്ത്രജ്ഞന്‍, രാജ്യം കണ്ടതില്‍വച്ചേറ്റവും ജനകീയനായ രാഷ്ട്രപതി എന്നീ മേഖലകളില്‍ തന്റേതായ സംഭാവന നല്‍കിയ മഹാനായിരുന്നു അദ്ദേഹം, ശൂന്യതയില്‍നിന്നും അത്യുന്നതങ്ങളിലേക്കു നടന്നു കയറിയ അദ്ദേഹ ത്തിന്റെ ജീവിതം പുതുതലമുറയ്ക്ക് പ്രചോദനമാണ്. ഇത്രയൊക്കെ സംഭാവനകള്‍ നല്‍കിയിരുന്നെങ്കിലും ഒരു മഹാമനീഷിയായി അദ്ദേഹം സ്മരിക്കപ്പെടുമെന്നും യോഗം അനുസ്മരിച്ചു.