കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ ഓണം ഓഗസ്റ് 30ന്
Monday, July 27, 2015 5:31 AM IST
ന്യൂജേഴ്സി: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) ഓണം ഓഗസ്റ് 30ന് (ഞായര്‍) ആഘോഷിക്കുന്നു.

മോണ്ട്ട്ഗോമ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തുന്ന ഓണാഘോഷത്തില്‍ പഞ്ചവാദ്യ മേളങ്ങളുടേയും താലപ്പൊലിയേന്തിയ യുവതികളുടെയും ബാലികമാരുടേയും അകമ്പടിയോടെ മാവേലി മന്നന്റെ എഴുന്നള്ളത്തും പുലികളി അടക്കം വിവിധ തനതു കേരള കലാരൂപങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഘോഷയാത്രയും ഉണ്ടായിരിക്കും.

രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സിനിമ രംഗങ്ങളിലെ പ്രശസ്തര്‍ പങ്കെടുക്കുന്ന പൊതു സമ്മേളനത്തിനുശേഷം നടക്കുന്ന വിവിധ കലാപരിപാടികളില്‍ അമേരിക്കയിലെയും കേരളത്തിലെയും കഴിവുറ്റ കലാകാരന്മാര്‍ പങ്കെടുക്കുന്നു. പ്രശസ്ത ഗായകര്‍ ചേര്‍ന്നൊരുക്കുന്ന സംഗീത സായാഹ്നം ഓണാഘോഷത്തിനു മാറ്റു കൂട്ടും. കാന്‍ജ് മാസ്റര്‍ പീസ് അത്തപ്പുക്കളം, തിരുവാതിര തുടങ്ങിയ നിരവധി പരിപാടികള്‍ ഇത്തവണയും ഉണ്ടായിരിക്കും.

വെള്ളിയാഴ്ച എഡിസണ്‍ ഹോട്ടലില്‍ കാന്‍ജ് പ്രസിഡന്റ് ജയ് കുളമ്പില്‍ ഓണം കണ്‍വീനര്‍ അജിത് ഹരിഹരന്‍, കോ കണ്‍വീനേഴ്സ് ജിനേഷ് തമ്പി, ജിനു അലക്സ്, തോമസ് ജോര്‍ജ്, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ സജി പോള്‍ സെക്രട്ടറി സ്വപ്ന രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ഓണം പ്രോഗ്രാമിന്റെ ടിക്കറ്റ് കിക്ക് ഓഫ് ചടങ്ങില്‍ ദിലീപ് വര്‍ഗീസ്, ജേക്കബ് കുര്യാക്കോസ്, അനിയന്‍ ജോര്‍ജ്, സുനില്‍ ട്രൈ സ്റാര്‍, രാജു പള്ളത്ത്, മധു രാജന്‍ തുടങ്ങിയ പ്രമുഖര്‍ ടിക്കറ്റുകള്‍ ഏറ്റുവാങ്ങി ഓണാഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു.

കാന്‍ജ് ട്രസ്റി ബോര്‍ഡ് മെംബര്‍ ജിബി തോമസ്, ആനി ജോര്‍ജ്, മാലിനി നായര്‍, ജോസ് വിളയില്‍, സ്മിത മനോജ്, മുന്‍ പ്രസിഡന്റ് ജോയ് പണിക്കര്‍, കെഎസ്എന്‍ജെ പ്രസിഡന്റ് ബോബി തോമസ്, ഹരി കുമാര്‍ രാജന്‍, സണ്ണി വാലിപ്ളാക്കല്‍, ജോണ്‍, ജോസ് തേന്‍പ്ളാക്കന്‍, ആനി ലിബു, ജോസ് ഏബ്രഹാം, ജിതേഷ് നമ്പ്യാര്‍, ഷീല ശ്രീകുമാര്‍, രാജന്‍ ചീരന്‍, ഷിറാസ് യുസഫ്, സോഫി, തങ്കമണി അരവിന്ദന്‍, സോബിന്‍, ജോണ്‍ മാര്‍ട്ടിന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കണ്‍വീനേഴ്സിനോടൊപ്പം പ്രസിഡന്റ് ജയ് കുളമ്പില്‍, വൈസ് പ്രസിഡന്റ് റോയ് മാത്യു, സെക്രട്ടറി സ്വപ്ന രാജേഷ്, ജോ. സെക്രട്ടറി ജയന്‍ എം. ജോസഫ്, ട്രഷറര്‍, അലക്സ് മാത്യു, ജോ. ട്രഷറര്‍ പ്രഭു കുമാര്‍, ദീപ്തി നായര്‍, രാജു കുന്നത്ത്, അബ്ദുള്ള സെയ്ത്, ജെസിക തോമസ്, ജോസഫ് ഇടിക്കുള തുടങ്ങിയവരടങ്ങിയ കമ്മിറ്റിയാണ് ഓണാഘോഷത്തിനു നേതൃത്വം നല്‍കുന്നത്.

പരിപാടി പാസു മൂലം നിയന്ത്രിച്ചിട്ടുണ്ട്. ടിക്കറ്റിന് കാന്‍ജ് വെബ്സൈറ്റ് ംംം.സമിഷ.ീൃഴ സന്ദര്‍ശിക്കണമെന്നു ട്രഷറര്‍ അലക്സ് മാത്യു നിര്‍ദേശിച്ചു.

ഓണാഘോഷങ്ങളുടെ സ്പോണ്‍സേഴ്സ് മെഡ് സിറ്റി റിട്ടയര്‍മെന്റ് ഹോംസ്, ടൌണ്‍ ഹോംസ് സിഗ്നേചര്‍ പ്രീമിയം അപ്പാര്‍ട്ട്മെന്റ്സ്, പബ്ളിക് ട്രസ്റ് തുടങ്ങിയവരാണ്.

പ്രവാസി ചാനല്‍, അശ്വമേധം ന്യൂസ്, ഏഷ്യാനെറ്റ്, സംഗമം ന്യൂസ് ജോണ്‍ മാര്‍ട്ടിന്‍ പ്രൊഡക്ഷന്‍സ് തുടങ്ങിയ മാധ്യമ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

ഓണാഘോഷത്തിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി സ്വപ്ന രാജേഷ് അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസഫ് ഇടിക്കുള