ഫരീദാബാദ് രൂപത പാസ്ററല്‍ കൌണ്‍സില്‍ ഉദ്ഘാടനം ചെയ്തു
Monday, July 27, 2015 5:27 AM IST
ന്യൂഡല്‍ഹി: ഫരീദാബാദ് രൂപത പാസ്ററല്‍ കൌണ്‍സിലിന്റെ ഉദ്ഘാടനം ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര നിര്‍വഹിച്ചു. ജസോല ഫാത്തിമ മാതാ ദേവാലയത്തില്‍ ആയിരുന്നു പരിപാടി. ചടങ്ങില്‍ പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി സി.ജെ. ജോസ്, ജോ. സെക്രട്ടറി ഡോ. ലിസ റോബിന്‍, ഫാ. അഗസ്റിന്‍ കല്ലേലി എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്