ഈദ് ഘോഷിച്ചു
Monday, July 27, 2015 5:26 AM IST
അബുദാബി: വൈവിധ്യങ്ങളായ പരിപാടികളോടെ അബുദാബി മലയാളി സമാജം ഈദ് ആഘോഷം നടത്തി. സമാജം വനിത ബാലവേദി അംഗങ്ങള്‍ അവതരിപ്പിച്ച ഒപ്പന, അറബിക് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, മാപ്പിളപ്പാട്ട് തുടങ്ങിയവ ശ്രദ്ധേയമായി.

എടരിക്കോട് സംഘം അവതരിപ്പിച്ച കോല്‍ക്കളി, ദഫ്മുട്ട്, വട്ടപ്പാട്ട് എന്നിവയും നടന്നു. ആഘോഷങ്ങള്‍ക്ക് സമാജം അംഗങ്ങളുടെ നിറഞ്ഞ സാന്നിധ്യം ഉണ്ടായിരുന്നു. സമാജം പ്രസിഡന്റ് ബി. യേശുശീലന്‍, ആര്‍ട്സ് ക്ളബ്ബ് സെക്രട്ടറി അബ്ദുള്‍ ഖാദര്‍, മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള