ഓര്‍ത്തഡോക്സ് സംയുക്ത ബൈബിള്‍ കണ്‍വന്‍ഷന്‍ വൈറ്റ് പ്ളെയിന്‍സില്‍
Monday, July 27, 2015 5:15 AM IST
ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് വെസ്റ്ചെസ്ററിലുള്ള ഓര്‍ത്തഡോക്സ് ദേവാലയങ്ങള്‍ സംയുക്തമായി ഓഗസ്റ് എട്ടിനു ശനിയാഴ്ച വൈകുന്നേരം 3.30നു വൈറ്റ് പ്ളെയിന്‍സ് സെന്റ് മേരീസ് ദേവാലയത്തില്‍ (99 ജമൃസ അ്ലിൌല ണവശലേ ജഹമശി, ചഥ 10603) ബൈബിള്‍ കണ്‍വന്‍ഷന്‍ നടത്തുന്നു.

പ്രശസ്ത സുറിയാനി ഭാഷാപണ്ഡിതനും എഴുത്തുകാരനും വാഗ്മിയുമായ ഫാ. സ്കറിയാ നൈനാന്‍ ബൈബിള്‍ സന്ദേശം നല്‍കും. വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമുള്ള പ്രത്യേകം ക്ളാസ് ഫാ. ഏബ്രഹാം ജോര്‍ജ് (എബി ജോര്‍ജ്) നല്‍കും.

ബിഡബ്ള്യുഒസി കണ്‍വന്‍ഷന്‍ 2015ന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. റവ.ഫാ. ചെറിയാന്‍ നീലങ്കല്‍ എപ്പിസ്കോപ്പ, ഫാ. എ.കെ ചെറിയാന്‍, ഫാ. നൈനാന്‍ ഈശോ, ഫാ.ഡോ. വര്‍ഗീസ് കോശി എന്നിവര്‍ക്കു പുറമേ സഭാവിശ്വാസികളായ മറ്റു നിരവധി പേര്‍ പ്രവര്‍ത്തിക്കുന്നു.

റിപ്പോര്‍ട്ട്: ഷൈനി ഷാജന്‍