ഡ്രീംസ് സമ്മര്‍ ക്യാമ്പ് ഓഗസ്റ് 10 മുതല്‍
Saturday, July 25, 2015 8:40 AM IST
ഡാളസ്: കഴിഞ്ഞ ഒരുവര്‍ഷമായി കുട്ടികളുടെ നേതൃ പരിശീലനത്തിനും വ്യക്തിത്വവികാസനത്തിനും സമഗ്രവേദിയൊരുക്കുക എന്ന സ്വപ്നവുമായി 'ഡ്രീംസ്' ശാഖ ഡാളസില്‍ പ്രവര്‍ത്തിക്കുന്നു. മലയാളി ഇന്ത്യന്‍ കമ്യൂണിറ്റിയുമായി ചേര്‍ന്ന് മൂന്നു വര്‍ഷം നീണ്ടിനില്‍ക്കുന്ന ക്യാമ്പ് മിഡില്‍ സ്കൂള്‍ കുട്ടികളുടെ സമഗ്രമായ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്.

ചങ്ങനാശേരിയില്‍ സര്‍ഗക്ഷേത്ര എന്ന കലാ പ്രസ്ഥാനത്തിനുതുടക്കം കുറിച്ച് ഇപ്പോള്‍ ലൂസിയാനയില്‍ സേവനം ചെയ്യുന്ന ഫാ. ലിജോ പാത്തിക്കല്‍ സിഎംഐ ആണ് സംഘടനയുടെ ഡയറക്ടര്‍. ലൂസിയാനയിലും കേരളത്തിലും ശാഖകളുള്ള ഡ്രീംസ് പ്രോജക്ട് ഡാളസിലെ ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

ഒന്നാം വര്‍ഷം ഇന്റര്‍ പേഴ്സണല്‍ സ്കില്‍സ്, ആറ്റിറ്റ്യൂഡ്, മാനവിക മൂല്യങ്ങള്‍ എന്നിവയിലും രണ്ടാം വര്‍ഷം ഫാമിലി, കമ്യൂണിറ്റി, ഫ്രന്റ്സ്, ടീം വര്‍ക്ക് എന്നിവയിലും മൂന്നാം വര്‍ഷം ലീഡര്‍ഷിപ്പ്, ഡിസിഷന്‍ മേക്കിംഗ്, ടൈം മാനേജ്മെന്റ് എന്നിവയ്ക്കും പ്രാധാന്യം നല്‍കിയാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

2015 ലെ സമ്മര്‍ ക്യാമ്പ് ഓഗസ്റ് 10ന് (തിങ്കള്‍) മുതല്‍ 14 (വെള്ളി) വരെ നീണ്ടു നില്‍ക്കും. ഗാര്‍ലന്റിലെ കേരള അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന വ്യക്തി വികാസ പരിപാടി അഞ്ചു ദിവസങ്ങളിലും രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞു 2.30 വരെയായി ക്രമീകരിച്ചിരിക്കുന്നു. രജിസ്ട്രേഷന്‍ ഫീസ് 25 ഡോളറാണ്.

വിവരങ്ങള്‍ക്ക്: ജോണ്‍സണ്‍ കുര്യാക്കോസ് (ഷിബു) 9723103455, ഹരിദാസ് തങ്കപ്പന്‍ 214 908 5686. ലാമശഹ: ഹലൌറൃെലമാൌമെ@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍