ഡിഎംഎയുടെ ചെസ് മത്സരം ഓഗസ്റ് ഒന്ന്, രണ്ട് തീയതികളില്‍
Saturday, July 25, 2015 8:38 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷന്‍ (ഡിഎംഎ) ഈ വര്‍ഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഓഗസ്റ് ഒന്ന്, രണ്ട് തീയതികളില്‍ ഡിഎംഎ ഹാളിലാണ് മത്സരം. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഡിഎംഎ സെക്രട്ടറിയെ ബന്ധപ്പെടുക.

വിവരങ്ങള്‍ക്ക്: കെ.എസ്. കുഞ്ഞുമോന്‍ (സെക്രട്ടറി) 9810881414.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്