പ്രിയ ഗോപാല്‍ മിസ് ടീന്‍ യുഎസ്എ മത്സരത്തിന്
Saturday, July 25, 2015 8:37 AM IST
വാഷിംഗ്ടണ്‍: ഇന്ത്യന്‍ അമേരിക്കന്‍ സുന്ദരി പ്രിയ ഗോപാല്‍ ബഹാമസില്‍ ഓഗസ്റ് 21, 22 തീയതികളില്‍ നടക്കുന്ന മിസ് ടീന്‍ യുഎസ്എ മത്സരത്തില്‍ പങ്കെടുക്കും. 51പേരാണ് കിരീടത്തിനു വേണ്ടി മാറ്റുരയ്ക്കുക. 2015 മിസ് വാഷിംഗ്ടണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ടതാണ് പ്രിയ ഗോപാലിനു മിസ്സ് ടീന്‍ യുഎസ്എയായി മത്സരിക്കാന്‍ അര്‍ഹത നേടിയത്.

മാതാപിതാക്കളുടെ സംരക്ഷണയില്‍ കഴിയുന്ന പ്രിയ ഗോപാല്‍ ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് മത്സരത്തില്‍ പങ്കെടുത്ത് വിജയിയായത്. ഇതു മറ്റുളളവര്‍ക്കുകൂടി പ്രചോദനമാകണമെന്നാണ് പ്രിയ ഗോപാല്‍ അഭിപ്രായപ്പെട്ടത്. പ്രീ സ്കൂള്‍ മുതല്‍ സൌന്ദര്യ മത്സരങ്ങളില്‍ പങ്കെടുക്കുന്ന പ്രിയ, മിസ് വെസ്റ് സിയാറ്റില്‍ ടീന്‍ യുഎസ്എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നാലു വയസു മുതല്‍ നൃത്തത്തില്‍ താത്പര്യം പ്രകടിപ്പിച്ച ഇവര്‍ കോളജ് വിദ്യാഭ്യാസത്തിനുശേഷം ഒരു പ്രഫഷണല്‍ ഡാന്‍സര്‍ ആകണമെന്നാണ് ആഗ്രഹിക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍