ഷംസുദ്ദീന്‍ ഉദിനൂരിനു യാത്രയപ്പു നല്‍കി
Saturday, July 25, 2015 8:35 AM IST
ദോഹ: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മത്തിനു പോകുന്ന ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കെഎംസിസി ട്രഷര്‍ ഷംസുദ്ദീന്‍ ഉദിനൂരിനു ജില്ലാ കെഎംസിസിയും തൃക്കരിപൂര്‍ മണ്ഡലം കെഎംസിസിയും സംയുക്തമായി യാത്രയപ്പു നല്‍കി.

എംപി ഹാളില്‍ ചേര്‍ന്ന യോഗം എം.പി. ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് കാദര്‍ ഉദുമ അധ്യക്ഷത വഹിച്ചു. എന്‍. ബഷീര്‍, എ.പി. അന്‍വര്‍, ആബിദ് അലി, മൊയ്തീന്‍ സിറാജ്, നാസര്‍ കൈതക്കാട്, സത്താര്‍ മൌലവി, യൂസഫ് മാര്‍പ നടുക്ക എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സാദിക്ക് പാക്യാര സ്വാഗതവും ബഷീര്‍ ചെര്‍ക്കളം നന്ദിയും പറഞ്ഞു.