ഫെയ്ത്ത് ഫൌണ്േടഷന്‍ കാനഡ 'ഷെയര്‍ ആന്‍ഡ് കെയര്‍ പദ്ധതി 2015' തുടക്കം കുറിച്ചു
Friday, July 24, 2015 8:11 AM IST
ബ്രാംപ്ടണ്‍ (കാനഡ): ഫെയ്ത്ത് ഫൌണ്േടഷന്‍ കാനഡ ഷെയര്‍ ആന്‍ഡ് കെയര്‍ പദ്ധതി 2015നു തുടക്കം കുറിച്ചു. കഴിഞ്ഞ നാലു വര്‍ഷങ്ങളായി കേരളത്തിലെ നിര്‍ധന മേഖലയിലെ ജനങ്ങള്‍ക്കിടയില്‍ സഹായ ഹസ്തമായി പ്രവര്‍ത്തിച്ചു വരുന്ന ഫെയ്ത്ത് ഫൌണ്േടഷന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തന പരിപാടികള്‍ പ്രഖ്യാപിച്ചു. മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ഓണക്കാലത്ത് നല്‍കിവരാറുള്ള ഭക്ഷണം, വസ്ത്രം, മരുന്ന് എന്നിവയുടെ വിതരണം കഴിവതും എല്ലാ ജില്ലകളിലും നടപ്പാക്കാന്‍ കമ്മിറ്റി തീരുമാനിച്ചു. ഇതിലേക്കായി വേണ്ടുന്ന സന്നദ്ധ പ്രവര്‍ത്തകരെയും സംഘടനകളെയും ചുമതലപ്പെടുത്തി.

2014ലെ കാഷ്മീര്‍ പ്രളയബാധിത പ്രദേശത്തെ സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് എറണാകുളം ജില്ലാ കളക്ടറും നെഹ്റു റോസ്ഗാര്‍ യോജനയും ഫൌണ്േടഷനെ പ്രത്യേകം അനുമോദിച്ചിരുന്നു. കൂടാതെ, കോന്നി, വയനാട്, അട്ടപ്പാടി മേഘലകളിലെ ആദിവാസി മേഘലകളിലെ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷവും തുടരാന്‍ തീരുമാനിച്ചു.

കാനഡയിലെ വിവിധ ആരോഗ്യ സംഘടനകളുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുവാനുള്ള അംഗീകാരം നേടി എടുത്തതു കൂടാതെ ബ്ളഡ്, ഓര്‍ഗന്‍, ടിഷ്യു, ദാനം നടത്തുന്നതില്‍ അംഗീകാരം നേടുന്നതില്‍ മറ്റു മലയാളി സംഘടനകളെ കൂടി സഹായിച്ചു വരുന്നു. കാനഡയിലെ കാന്‍സര്‍ ഫൌണ്േടഷന്‍, കനേഡിയന്‍ ബ്ളഡ് സര്‍വീസസ്, കിഡ്നി ഫൌണ്േടഷന്‍, ഹാര്‍ട്ട് ഫൌണ്േടഷന്‍, ഡയബറ്റിക് കെയര്‍ എന്നീ മേഘലകളില്‍ ഇവന്റുകള്‍ നടത്താനുള്ള അംഗീകാരവും ലഭിച്ചിട്ടുണ്ട്. സംഘടന 20ലധികം വിഷയങ്ങളെ ആസ്പദമാക്കി പഠന സെമിനാറുകള്‍, വിദ്യാഭ്യാസ സഹായം, സ്കോളര്‍ഷിപ്പുകള്‍, ഹരിത വിദ്യാലയ പദ്ധതി, കുട്ടികളുടെ എഫ്എം റേഡിയോ, റീഡിംഗ് ക്ളബ്ബ്, സൌജന്യ കംപ്യൂട്ടര്‍ സ്കൂള്‍ എന്നിവ നടത്തി വരുന്നു.

ഷെയര്‍ ആന്‍ഡ് കെയര്‍ പദ്ധതിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താത്പര്യം ഉള്ളവര്‍ ഷമ്യമമിെസമൃ@വീാമശഹ.രമ എന്ന ഇമെയിലില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള