ഫുട്ബോള്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പ്
Friday, July 24, 2015 4:33 AM IST
കുവൈറ്റ് സിറ്റി : കുവൈറ്റിലെ പ്രഥമ ഇന്ത്യന്‍ ഫുട്ബാള്‍ കോച്ചിംഗ് അക്കാഡമിയായ സ്പോര്‍ട്ടി ഏഷ്യയുടെ നേതൃത്വത്തില്‍ രൌദയിലെ അജിയാല്‍ സ്പോര്‍ട്സ് ക്ളബ്ബില്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ജൂലൈ 28 മുതല്‍ ആരംഭിക്കുന്നു. അഞ്ചു വയസുമുതല്‍ 17 വയസുവരെയുള്ള കുട്ടികള്‍ക്കു ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്.

അന്തര്‍ദേശീയ തലത്തില്‍ വിവിധ ക്ളബ്ബുകളില്‍ സേവനം അനുഷ്ടിച്ച വിദഗ്ധരായ കോച്ചുകളുടെ സേവനം ക്യാമ്പിലുണ്ടാകുമെന്ന് സംഘാടകര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ക്യാമ്പിനോടനുബന്ധിച്ച് നീന്തല്‍ പരിശീലനം, വ്യക്തിത്വ വികസന ക്ളാസുകള്‍, വിവിധതരം കളികള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. രജിസ്ട്രേഷന്‍ ആരംഭിച്ചു. താത്പര്യമുള്ള കുട്ടികള്‍ 66876943 / 99708812/97391646 നമ്പറുകളില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍