നാമത്തിന്റെ ആഭിമുഖ്യത്തില്‍ സ്വാമി ഉദിത് ചൈതന്യയുടെ ആത്മീയ പ്രബോധനം ന്യൂജേഴ്സിയില്‍
Friday, July 24, 2015 4:32 AM IST
ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ സാമൂഹ്യ-സാംസ്കാരിക സംഘടനകളില്‍ വേറിട്ട സാന്നിധ്യമായ 'നാമ'ത്തിന്റെ ആഭിമുഖ്യത്തില്‍ സ്വാമി ഉദിത് ചൈതന്യ നയിക്കുന്ന ആത്മീയ പ്രഭാഷണം 2015 ഓഗസ്റ് രണ്ടാം തീയതി വൈകുന്നേരം നാലു മുതല്‍ ഏഴുവരെ മോര്‍ഗന്‍വില്ലെ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ സംഘടിപ്പിക്കുന്നു.

ആത്മീയ ഗ്രന്ഥങ്ങളുടെ അന്തസത്ത പൂര്‍ണ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളാനും അത് നിത്യജീവിതത്തിന്റെ ഭാഗമാക്കുവാനും കഴിഞ്ഞാല്‍ നമ്മില്‍ നിന്ന് അകന്ന മനഃശാന്തിയും ആത്മവിശ്വാസവും വീണ്െടടുക്കാന്‍ ഇത്തരം ആത്മീയ ഗുരുക്കന്മാര്‍ അനിവാര്യമാണെന്നു പറഞ്ഞ നാമം രക്ഷാധികാരി മാധവന്‍ ബി. നായര്‍ ഭക്തിനിര്‍ഭരമായ ഈ ചടങ്ങില്‍ പങ്കുചേരാന്‍ എല്ലാ ഭക്തജനങ്ങളോടും അഭ്യര്‍ഥിച്ചു. ന്യൂജേഴ്സിയിലെ മലയാളികള്‍ക്ക് ആത്മീയ നിറവിന്റെ നിമിഷങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞതില്‍ അതീവ സന്തോഷവും അഭിമാനവും ഉണ്െടന്നു പ്രസിഡന്റ് ഡോ. ഗീതേഷ് തമ്പി പറഞ്ഞു

സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണത്തിനുശേഷം ഭക്തജനങ്ങള്‍ക്കു സംശയനിവാരണം നടത്താന്‍ ചോദ്യോത്തരവേളയും സജ്ജീകരിച്ചിട്ടുണ്ട്. അതിനുശേഷം പ്രസാദവിതരണവും കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്െടന്നു നാമം കള്‍ച്ചറള്‍ സെക്രട്ടറി മാലിനി നായര്‍ അറിയിച്ചു.

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടത്തുന്ന സ്വാമിജിയുടെ പ്രഭാഷണം പൂര്‍ണ്ണമായി ഗ്രഹിക്കുവാനുതകുന്ന തരത്തിലുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നതായും ഈ ധന്യമൂഹൂര്‍ത്തത്തില്‍ പങ്കെടുത്ത് മോക്ഷപ്രദായകമായ പ്രബോധോനം ഉള്‍ക്കൊള്ളാന്‍ നാമം ചാരിറ്റി കോര്‍ഡിനേറ്ററും, സ്വാമിജിയുടെ സന്ദര്‍ശനത്തിന്റെ പ്രധാന കോ-ഓര്‍ഡിനേറ്ററും ആയ സഞ്ജീവ് കുമാര്‍ ന്യൂജേഴ്സിയിലെ മലയാളികളെ ക്ഷണിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം