ലൂസിയാന സിനിമാ തീയേറ്ററില്‍ വെടിവയ്പ്: മൂന്നു മരണം
Friday, July 24, 2015 4:32 AM IST
ലഫെയിറ്റ് (ലൂസിയാന): ലൂസിയാന മൂവി തീയേറ്ററില്‍ നടന്ന വെടിവയ്പില്‍ അക്രമി ഉള്‍പ്പടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. വൈകിട്ടു ഏഴിനു 'ട്രെയിന്‍ റെക്ക' എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനിടെ തിയറ്ററില്‍ തിങ്ങി നിറഞ്ഞ കാണികള്‍ക്കു നേരേയാണ് അക്രമി വെടിയുതിര്‍ത്തത്.

രണ്ടുപേര്‍ സംഭവസ്ഥത്തുവച്ചുതന്നെ മരിച്ചതായും തുടര്‍ന്നു അക്രമി സ്വയം വെടിവെച്ചു ജീവനൊടുക്കിയതായും പോലീസ് ചീഫ് ജിം ക്രാഫ്റ്റ് പറഞ്ഞു. മൂന്നുവര്‍ഷങ്ങള്‍ക്കു മുമ്പ് കൊളറാഡോയിലെ ഒരു സിനിമാ തിയറ്ററില്‍ നടന്ന വെടിവയ്പില്‍ പന്ത്രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍