ശങ്കരത്തില്‍ കുടുംബസംഗമം ഓഗസ്റ് 22നു ന്യൂയോര്‍ക്കില്‍
Friday, July 24, 2015 4:31 AM IST
ന്യൂയോര്‍ക്ക്: അതിപുരാതനമായ ശങ്കരത്തില്‍ കുടുംബത്തിലെ നോര്‍ത്ത് അമേരിക്കയിലുള്ള ശങ്കരത്തില്‍ കുടുംബാംഗങ്ങളുടെയും, ബന്ധു മിത്രാദികളുടെയും സ്നേഹസംഗമം 2015 ഓഗസ്റ് 22-നു ശനിയാഴ്ച്ച ന്യൂയോര്‍ക്കിലെ ലോംഗ്ഐലന്‍ഡ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് (110 ടരവീീഹ ഒീൌലെ ഞീമറ ഘല്ശീംി, ചഥ 11756 ) കുടുംബയോഗം പ്രസിഡന്റ് റവ. ഡോ. ശങ്കരത്തില്‍ യോഹന്നാന്‍ കോര്‍ എപ്പിസ്കോപ്പയുടെ അധ്യക്ഷതയില്‍ നടത്തപ്പെടുന്നു.

കുടുംബാംഗങ്ങളായ വൈദികശ്രേഷ്ഠരുടെയും, വന്ദ്യ വൈദികരുടെയും പ്രാര്‍ഥനയോടുകൂടി ആരംഭിക്കുന്ന ഈ സ്നേഹസംഗമത്തില്‍ കുടുംബ ചരിത്രപഠനം, ചര്‍ച്ചകള്‍, വിവിധ കലാ പരിാടികള്‍ എന്നിവ ഉള്‍പ്പെടുന്നു. രാവിലെ 8.30-നു വിശുദ്ധ കുര്‍ബാന, 10 മുതല്‍ 11 വരെ രജിസ്ട്രേഷന്‍- പ്രഭാതഭക്ഷണം, പതിനൊന്നിനു കുടുംബയോഗം, ഒന്നിനു ഉച്ചഭക്ഷണം തുടര്‍ന്ന് ഫോട്ടോ സെഷന്‍ എന്നിവയാണു പരിപാടികള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍എപ്പിസ്കോപ്പാ (പ്രസിഡന്റ്) 516 850 9213, സജീവ് ശങ്കരത്തില്‍ (സെക്രട്ടറി) 267 767 4275, രാജു ശങ്കരത്തില്‍ (ട്രഷറാര്‍) 215 681 9852, യോഹന്നാന്‍ ശങ്കരത്തില്‍ (പി. ആര്‍. ഒ) 215 778 0162.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം