സി.എം. പാപ്പി ചാമക്കാലായില്‍ നിര്യാതനായി
Thursday, July 23, 2015 5:58 AM IST
ന്യൂയോര്‍ക്ക്: മൈലപ്ര ചാമക്കാലായില്‍ സി.എം. പാപ്പി (93) നിര്യാതനായി. സംസ്കാരം യൂഹാനോന്‍ മാര്‍ ക്രിസോസ്റം, തോമസ് മാര്‍ ഔസേബിയോസ് എന്നിവരുടെ കാര്‍മികത്വത്തില്‍ ജൂലൈ 28നു (ചൊവ്വ) മൈലപ്ര തിരുഹൃദയ ദേവാലയത്തില്‍.

മക്കള്‍: ലീല പ്രസാദ്, ത്രേസ്യാമ്മ തോമസ്, ലിസ ബാബുക്കുട്ടി, തോമസുകുട്ടി, മാത്യു, മിനി. മരുമക്കള്‍: പരേതനായ ജോഷ്വ പ്രസാദ്, തോമസ് മാത്യു നാടാവള്ളില്‍, ബാബുക്കുട്ടി തുണ്ടിയത്ത്, ഷേര്‍ലി, എലിസബത്ത്, ജോയി മാത്യു താനുവേലില്‍.

24നു (വെള്ളി) വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഒമ്പതു വരെ (2175, ജെറിക്കോടേണ്‍ പാര്‍ക്ക്, ഗാര്‍ഡന്‍സിറ്റി പാര്‍ക്ക്, ന്യൂയോര്‍ക്ക് 11040) പൊതുദര്‍ശനം ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: 516 707 4300.

റിപ്പോര്‍ട്ട്: മോഹന്‍ വര്‍ഗീസ്