പത്താം തരം തുല്യത പരീക്ഷ: നാലാം ബാച്ചിലേക്കുള്ള രജിസ്ട്രേഷന്‍ കെഎംസിസിയില്‍ ആരംഭിച്ചു
Wednesday, July 22, 2015 6:12 AM IST
ദുബായി: കേരള സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സംസ്ഥാന സാക്ഷരത മിഷന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന പത്താം തരം തുല്യത പരീക്ഷക്കുള്ള 2015-16ലെ നാലാം ബാച്ചിലേക്കുള്ള രജിസ്ട്രേഷന്‍ നടപടികള്‍ ദുബായി കെഎംസിസി അല്‍ ബറാഹ ആസ്ഥാനത്ത് ആരംഭിച്ചു.

എഴാം തരം പാസായവര്‍ക്ക് ഈ കോഴ്സ് മുഖേന പത്താം തരം സര്‍ട്ടിഫിക്കറ്റ് നേടാന്‍ കഴിയും. ഭാവിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസി പുനരധിവാസ പാക്കേജില്‍ വിദ്യാഭ്യാസ യോഗ്യതകള്‍ ഒരു അടിസ്ഥാനമാക്കുന്നതിനാലും തുല്യത പരീക്ഷക്ക് പിഎസ്സി അംഗീകാരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലും അതിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനു പ്രവാസികള്‍ ഈ സുവര്‍ണാവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് സാക്ഷരതാ മിഷന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ സലിം കുരുവമ്പലം പറഞ്ഞു. ദുബായി കെഎംസിസിയില്‍ നാലാം ബാച്ചിലേക്കുള്ള രജിസ്ട്രേഷനു തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ അധ്യക്ഷത വഹിച്ച പരിപാടിയില്‍ നാലാം ബാച്ചിലേക്കുള്ള രജിസ്ട്രേഷന്‍ സാക്ഷരത മിഷന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ സലിം കുരുവമ്പലം പഠിതാക്കളില്‍ നിന്ന് സ്വീകരിച്ചു തുടക്കം കുറിച്ചു. ദുബായി കെഎംസിസി ആക്ടിംഗ് ജനറല്‍ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍, വൈസ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്പി സെക്രട്ടറിമാരായ ആര്‍. ഷുക്കൂര്‍, അഷ്റഫ് കൊടുങ്ങല്ലൂര്‍, സാക്ഷരത മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഷഹീര്‍ കൊല്ലം, ഹാഷിം ഹാജി, മുസ്തഫ വേങ്ങര, നിഹ്മത്തുള്ള മങ്കട എന്നിവര്‍ സംബന്ധിച്ചു. ദുബായി എന്‍ഐ മോഡല്‍ സ്കൂളായിരിക്കും പരീക്ഷ സെന്റര്‍. പാഠ പുസ്തകങ്ങളുടെ വിലയടക്കം കോഴ്സ് ഫീ 650 ദിര്‍ഹം ആണ്. കോഴ്സ് ഫീ ഒന്നിച്ചോ അല്ലെങ്കില്‍ 300+250+100 എന്നിങ്ങനെ മൂന്നു തവണകളായോ അടയ്ക്കാവുന്നതാണ്.

രജിസ്റര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ പൂരിപ്പിച്ച അപേക്ഷയോടൊപ്പം പാസ്പോര്‍ട്ട് കോപ്പി, 2 ഫോട്ടോ, എഴാം തരം പാസായത് തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ് (ഠ.ഇ), അല്ലെങ്കില്‍ സ്കൂള്‍ സാക്ഷ്യപ്പെടുത്തിയ ബോണ്‍ ഫൈഡ് സര്‍ട്ടിഫിക്കറ്റ്) നല്‍കേണ്ടതാണ്. കോഴ്സ് ഫീസിന്റെ ആദ്യ ഗഡുവായ 300 ദിറഹം, ഡയറക്ടര്‍, കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അഥോറിറ്റി എന്ന പേരില്‍ ടമേലേ ആമിസ ഛള ഠൃമ്മിരീൃല, മെവെേമാമിഴമഹമാ, വേശ്ൃൌമിമിവേമുൌൃമാ, അ/ര ചീ 67284116382 ( കഎട രീറല ടആഠഞ 0000023) യില്‍ അടച്ചതിന്റെ രേഖയോ കേരള സാക്ഷരത മിഷന്‍ അഥോറിറ്റി എന്ന പേരില്‍ തിരുവനന്തപുരത്ത് മാറത്തക്കവിധം എടുത്ത ഡിഡിയോ കൊണ്ടുവരേണ്ടതാണ്. ഫീസ് അടയ്ക്കുന്നതിനും ഫോം പൂരിപ്പിക്കുന്നതിനും ദുബായി കെഎംസിസിയില്‍ സൌകര്യമുണ്ടായിരിക്കും.

അപേക്ഷ ഫോമുകള്‍ ംംം.ഹശലൃേമര്യാശശീിൈസലൃമഹമ.ീൃഴ എന്ന വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 30 ആണ്. പഠിതാക്കള്‍ക്കുള്ള സമ്പര്‍ക്ക പഠന ക്ളാസുകള്‍ ദുബായി കെഎംസിസിയില്‍ ഒക്ടോബര്‍ ആദ്യവാരത്തില്‍ ആരംഭിക്കും. വെള്ളി,ശനി ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ 12 വരെ ദുബായി കെഎംസിസി യില്‍ ക്ളാസുകള്‍ ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക് 04 2727773.