പ്രവേശനോത്സവം
Wednesday, July 22, 2015 6:11 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷന്‍ (ഡിഎംഎ) ആര്‍കെ പുരം ശാഖ ജൂലൈ 26നു (ഞായര്‍) വൈകുന്നേരം നാലിന് ഡിഎംഎ കള്‍ച്ചറല്‍ സെന്റര്‍, സെക്ടര്‍-4, ആര്‍കെ പുരത്ത് ഈ വര്‍ഷത്തെ മലയാള ഭാഷ പഠനക്ളാസിലേക്കുള്ള പ്രവേശനോത്സവം നടത്തുന്നു.

ചടങ്ങില്‍ 2014-15 വര്‍ഷത്തെ പരീക്ഷകളില്‍ പത്താം ക്ളാസില്‍ 10 ഇഏജഅ യും പന്ത്രണ്ടാം ക്ളാസില്‍ 90 ശതമാനത്തില്‍ കൂടുതലും മാര്‍ക്കു നേടിയ ശാഖയിലെ അംഗങ്ങളുടെ കുട്ടികളെ അനുമോദിക്കും. ഇത്തരത്തില്‍ മാര്‍ക്കു നേടിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ മാര്‍ക്ക് ഷീറ്റുകള്‍ സെക്രട്ടറിയെ ഏല്‍പ്പിക്കേണ്ടതാണ്.

പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്