ഐസിഎഫ് പെരുന്നാള്‍ ടൂര്‍ സംഘടിപ്പിച്ചു
Wednesday, July 22, 2015 6:03 AM IST
ജിദ്ദ: ഐസിഎഫ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെരുന്നാള്‍ ദിനത്തില്‍ പഠന-വിനോദ ടൂറുകള്‍ സംഘടിപ്പിച്ചു. അബഹ, തായിഫ് എന്നിവിടങ്ങളിലേക്കു നടത്തിയ വ്യത്യസ്ത ടൂര്‍ സംഘത്തില്‍ ഇരുനൂറോളം പേര്‍ പങ്കെടുത്തു.

യാത്രയിലുടനീളം പഠനങ്ങളും വിനോദങ്ങളും മുഖാമുഖങ്ങളുമായി പരിചയസമ്പന്നരായ ഗൈഡുകളുടെ നേതൃത്വത്തില്‍ നടത്തിയ ടൂര്‍ അംഗങ്ങള്‍ക്കു പുതിയ അനുഭവമായി. ഓരോ സ്ഥലത്തുമുള്ള ചരിത്ര പശ്ചാത്തലങ്ങള്‍ യാത്രയില്‍ അമീര്‍ വിശദീകരിച്ചു കൊടുത്തു. അബഹയിലേക്കു രണ്ടു ദിവസവും തായിഫിലേക്ക് ഒരു ദിവസവും നീണ്ടുനിന്ന യാത്രയായിരുന്നു.

അബഹ ടൂറിന് സയിദ് ഹബീബ് അല്‍ ബുഖാരി, മുസ്തഫ സഅദി ക്ളാരി എന്നിവര്‍ നേതൃത്വം നല്‍കി. സൈദ് കൂമണ്ണ, അബ്ദുറസാഖ് എടവണ്ണപ്പാറ, സലിം മദനി, മുഹമ്മദലി മാസ്റര്‍ എന്നിവര്‍ നിയന്ത്രിച്ചു. തായിഫ് ടൂറിന് അബ്ദുള്‍ ജലീല്‍ സഅദി, ഉബൈദുള്ള സഅദി, അബ്ദുസലാം എ.ആര്‍. നഗര്‍ എന്നിവര്‍ നേതൃത്വം നല്‍കി. നിരവധി ഫാമിലികള്‍ യാത്രയില്‍ അംഗങ്ങളായിരുന്നു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍