'ആത്മീയ ചൈതന്യം നിലനിര്‍ത്തി ഭാവിജീവിതം കരുപിടിപ്പിക്കണം'
Tuesday, July 21, 2015 5:58 AM IST
ദുബായി: റംസാനിലൂടെ നേടിയെടുത്ത ആത്മീയചൈതന്യം നിലനിര്‍ത്താനും തദനുസരണം ഭാവിജീവിതം കരുപിടിപ്പിക്കാനും വിശ്വാസികള്‍ പ്രതിജ്ഞാബദ്ധരാകണമെന്ന് സമസ്ത മുശാവറ അംഗവും സുന്നീ ജംഇയ്യത്തുല്‍ മുഅല്ലമീന്‍ കേന്ദ്ര സമിതി ട്രഷററുമായ വി.പി.എം. ഫൈസി വില്യാപള്ളി ഉദ്ബോധിപ്പിച്ചു. ഐസിഎഫ് ദുബായി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച 'ഈദ് ഇശല്‍ വിരുന്ന്' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് മുസ്തഫ ദാരിമി വിളയൂര്‍ അധ്യക്ഷത വഹിച്ചു. എസ്വൈഎസ് സംസ്ഥാന സെക്രട്ടറി ഡോ. പി.എ. മുഹമ്മദ് കുഞ്ഞി സഖാഫി, അബ്ദുള്‍ അസീസ് സഖാഫി മമ്പാട്, സി.എം.എ ചേരൂര്‍, ആസിഫ് മൌലവി എന്നിവര്‍ പ്രസംഗിച്ചു.

അഷ്റഫ് പാലക്കോട്, സലാം മാസ്റര്‍, സുലൈമാന്‍ കന്മനം, അലി ബാഖവി, ജമാല്‍ ഹാജി ചങ്ങരോത്ത്, ഷരീഫ് കാരശേരി, യഹ്യ ആലപ്പുഴ തുടങ്ങിയവര്‍ സംബന്ധിച്ചു. ബുര്‍ദ മജ്ലിസിനു ശിഹാബുദ്ദീന്‍ കാവുംപടി നേതൃത്വം നല്‍കി.