ജിദ്ദ ന്യൂകാസില്‍ കൊട്ടപ്പുറം ടീം വിജയികളായി
Tuesday, July 21, 2015 5:08 AM IST
മക്ക: അല്‍ബര്‍ഷ ക്ളബ്ബ് മക്ക ശറായ്യ സംഘടിപ്പിച്ച നാലാമത് സവന്‍സ് ഫുട്ബാര്‍ ടൂര്‍ണമെന്റില്‍ ജിദ്ദ ന്യൂകാസില്‍ കൊട്ടപ്പുറം ടീം വിജയികളായി. അല്‍ബര്‍ഷ ടീമുമായി നടന്ന ഫൈനല്‍ മല്‍സരത്തില്‍ സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് പനാല്‍റ്റി ഷ്യൂട്ടൌട്ടില്‍ 10 നാണ് ന്യൂകാസില്‍ വിജയികളായി ജാക്കിജാന്‍ ഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്ത ട്രോഫി സ്വന്തമാക്കിയത്. അല്‍ബര്‍ഷ സ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ എട്ട് ടീമുകള്‍ പങ്കെടുത്തു.

മികച്ച കളിക്കാരനായി ന്യൂകാസില്‍ കൊട്ടപ്പുറത്തിന്റെ യു.പി ഇസ്ഹാഖിനെയും മികച്ച ഗോള്‍ കീപ്പറായും സ്റ്റോപ്പറായും അല്‍ബര്‍ഷ ടീമിന്റെ അജ്മല്‍ മണ്ണാര്‍ക്കാട്, ഫഹദ് എന്നിവരെയും തെരഞ്ഞെടുത്തു. വിജയികള്‍ക്കു ക്ളബ് ചെയര്‍മാന്‍ റശീദ് തിരുവിഴാംകുന്ന് ട്രോഫികള്‍ വിതരണം ചെയ്തു. സാല മര്‍സൂക്കി, ഒതിയ്യ മുഹമ്മദ്, അബൂ സുലൈമാന്‍ എന്നിവര്‍ കളി നിയന്ത്രിച്ചു. ജാസിര്‍ വെള്ളമുണ്ട, സിറാജ് മണ്ണാര്‍ക്കാട്, അക്ബര്‍ എടവണ്ണ, സിറാജ് കണ്ണൂര്‍, സമദീ എന്നിവര്‍ കളിക്ക് നേതൃതം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍