മറിയാമ്മ ആകശാലയില്‍ നിര്യാതയായി
Tuesday, July 21, 2015 5:06 AM IST
ന്യുയോര്‍ക്ക്: ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി ഓഫ് നോര്‍ത്ത് അമേരിക്ക മുന്‍ പ്രസിഡന്റും ചേംബര്‍ ഓഫ് കൊമേഴ്സ് മുന്‍ പ്രസിഡന്റുമായ ജോണ്‍ ആകശാലയുടെ മാതാവ് മറിയാമ്മ ആകശാലയില്‍(91) റോക്ക് ലാന്‍ഡില്‍ നിര്യാതയായി. പരേതനായ ചുമ്മാര്‍ ആകശാലയുടെ (കുട്ടപ്പന്‍) ഭാര്യയാണ്. ജോസ് കുടിലില്‍ (പിറവം) ഏക സഹോദരനാണ്. മറ്റുമക്കള്‍: പെണ്ണമ്മ, ജോണ്‍, ജോസഫ് (ഹൌസിംഗ് ഡിപ്പാര്‍ട്ട്മന്റ്, ന്യൂയോര്‍ക്ക്), ലാലി, ജെസി. മരുമക്കള്‍: ചാക്കോ കളപ്പുരയില്‍ (കേരളം); എല്‍സി; ലിസി; ജെയിംസ് മ്യാല്‍ക്കരപ്പുറത്ത്; സണ്ണി കോയിത്തറ (എല്ലാവരും അമേരിക്ക).

പൊതുദര്‍ശനം ജൂലൈ 24 വെള്ളിയാഴ്ച അഞ്ചു മുതല്‍ ഒമ്പതു വരെ ക്നാനായ കമ്യൂണിറ്റി സെന്ററില്‍. (300 വില്ലോ ഗ്രോവ് റോഡ്, സ്റ്റോണി പോയിന്റ്, ന്യുയോര്‍ക്ക്). സംസ്കാര ശുശ്രൂഷ ജൂലൈ 25 ശനിയാഴ്ച പത്തിനു ക്നാനായ കമ്യൂണിറ്റി സെന്ററില്‍ ആരംഭിക്കും. തുടര്‍ന്ന് സംസ്കാരം സെന്റ് ആന്റണീസ് ചര്‍ച്ച് സെമിത്തേരി, നാനുവറ്റ് (36 വെസ്റ് നയാക്ക് റോഡ്, നാനുവറ്റ്, ന്യു യോര്‍ക്ക്10954)

റിപ്പോര്‍ട്ട്: ജോസ് കാടാപുറം