ഹൂസ്റണ്‍: മാര്‍ത്തോമ സഭ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിന്റെ 12-ാമത് ഭദ്രാസന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഹൂസ്റണ്‍ ഇമ്മാനുവല്‍ മാര്‍ത്തോമ ഇടവക മിഷന് ആദിത്യമരുളുന്ന ഈ വര്‍ഷത്തെ സമ്മേളനം ജൂലൈ 23 നു (വ്യാഴം) മുതല്‍ 26 ഞായര്‍ വരെ ഇമ്മാനുവല്‍ മാര്‍ത്തോമ ദേവാലയത്തില്‍ നടക്കും.
ഠീ ലെലസ മിറ ീ ളശിറ എന്നതാണ് സമ്മേളനത്തിലെ ചിന്താവിഷയം. 20 വര്‍ഷത്തെ ചരിത്രവുമായി ആത്മീക പ്രഭ ചൊരിഞ്ഞുനില്ക്കുന്ന ഹൂസ്റണ്‍ ഇമ്മാനുവല്‍ മാര്‍ത്തോമ ഇടവക ആദ്യമായാണ് ഇടവക മിഷന് ഭദ്രാസന സമ്മേളനത്തിനു വേദിയാകുന്നത്. നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പ, മുംബൈ ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്കോപ്പ, ഡോ. വിനോ ഡാനിയേല്‍ (ഫിലാഡല്‍ഫിയ) എന്നിവര്‍ സമ്മേളനത്തിനു നേതൃത്വം നല്‍കും. ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍നിന്നായി അഞ്ഞൂറിലധികം സഭാ വിശ്വാസികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.
വ്യാഴം വൈകുന്നേരം നാലോടെ കോണ്‍ഫറന്‍സിന്റെ രജിസ്ട്രേഷന് ആരംഭിക്കും. തുടര്‍ന്നു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പ ഉദ്ഘാടനം നിര്‍വഹിക്കും. ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്കോപ്പ മുഖ്യ സന്ദേശം നല്‍കും. ആംഗ്ളിക്കന്‍ ബിഷപ് റവ. നോബിള്‍ ഫിലിപ്പ്, സ്റാഫോര്‍ഡ് സിറ്റി കൌണ്‍സില്‍ അംഗം കെന്‍ മാത്യു, ഭദ്രാസന സെക്രട്ടറി ബിനോയ് തോമസ്, സന്നദ്ധ സുവിശേഷക സംഘം ഭദ്രാസന വൈസ് പ്രസിഡന്റ് വി.ജി. വര്‍ഗീസ്, ഭദ്രാസന ട്രഷറര്‍ ഫിലിപ്പ് തോമസ്, ഡോ. വിനോ ഡാനിയേല്‍, സന്നദ്ധ സുവിശേഷക സംഘം ഭദ്രാസന കൌണ്‍സില്‍ അംഗങ്ങളായ റോയ് സി. തോമസ്, വര്‍ഗീസ് ജോസഫ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു പ്രസംഗിക്കും.
കോണ്‍ഫറന്‍സിന്റെ ഭാഗമായി പുറത്തിറക്കുന്ന സുവനീറിന്റെ പ്രകാശനം ബിഷപ് റവ. നോബിള്‍ ഫിലിപ്പ് നിര്‍വഹിക്കും. ഇതില്‍നിന്നു ലഭിക്കുന്ന തുക മുംബൈ നവജീവന്‍ സെന്ററില്‍ പുതിയ പദ്ധതികള്‍ക്കായി ചെലവഴിക്കും. തിരുവചന പഠനം, സെമിനാറുകള്‍, മിഷന് ക്ളാസുകള്‍, ഗാന പരിശീലനം, അനുഗ്രഹീതമായ ആരാധന തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ കോണ്‍ഫറന്‍സിന്റെ പ്രത്യേകതകളാണ്.
സമ്മേളനത്തിന്റെ നടത്തിപ്പിനായി തിയഡോഷ്യസ് മുഖ്യരക്ഷാധികാരിയായും ഇമ്മാനുവല്‍ മാര്‍ത്തോമ ഇടവക മിഷന് പ്രസിഡന്റ് ഡോ. സജു മാത്യു അസോ. വികാരി റവ. ജോണ്സന് തോമസ് ഉണ്ണിത്താന്, കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനറും ഭദ്രാസന സന്നദ്ധ സുവിശേഷകസംഘം സെക്രട്ടറിയുമായ റെജി വര്‍ഗീസ് എന്നിവരോടൊപ്പം രാജന് ഡാനിയേല്‍ (രജിസ്ട്രേഷന്), ജോസ് പി. ജോര്‍ജ് (സുവനീര്‍), ജോസഫ് ചാണ്ടി (റിസപ്ഷന്), സാം തോമസ് കുഞ്ഞമ്മ ഏബ്രഹാം (പ്രയര്‍ സെല്‍), ജോസഫൈന് ഈപ്പന് (മെഡിക്കല്‍), വര്‍ഗീസ് കെ. ഇടിക്കുള, തോമസ് തൈപറമ്പില്‍ (ഫുഡ്), റെജി വി. കുര്യന് (അക്കമഡേഷന്‍), മാത്യു വര്‍ഗീസ് (ട്രാന്സ്പോര്ട്ടേഷന്), ടി.വി. മാത്യു (സേഫ്റ്റി), എം.എ. വര്‍ഗീസ് (ഗായകസംഘം), ജോയ് ഈപ്പന് (വര്‍ഷിപ്പ്), സാബന്‍ സാം (സ്റേജ്), സജു കോട്ടയം (സൌണ്ട്), ജോണ്സന് വര്‍ഗീസ് (വീഡിയോ) എന്നിവര്‍ വിവിധ സബ് കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കും.
വിവരങ്ങള്‍ക്ക്: റവ. ഡോ. സജു മാത്യു 832 660 4281, റെജി വര്‍ഗീസ് 281 650 9630.
റിപ്പോര്‍ട്ട്: ബെന്നി പരിമണം