അറ്റ്ലാന്റ ഫൊറോന ദേവാലയത്തില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 19 മുതല്‍ 27 വരെ
Saturday, July 18, 2015 5:21 AM IST
അറ്റ്ലാന്റ: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ അറ്റ്ലാന്റ സെന്റ് അല്‍ഫോന്‍സ ഫൊറോന ദേവാലയത്തില്‍ ജൂലൈ 19 മുതല്‍ 27 വരെ തീയതികളില്‍ ഭക്ത്യാഢംഭരപൂര്‍വം ആഘോഷിക്കുന്നു. ഷിക്കാഗോ രൂപത സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് മുഖ്യകാര്‍മികത്വം വഹിക്കും.

വിവിധ ദിനങ്ങളിലായി ആഘോഷമായ ദിവ്യബലി, പ്രദക്ഷിണം, നൊവേന, ലദീഞ്ഞ്, വിവിധ കലാപരിപാടികള്‍ എന്നിവയുണ്ടായിരിക്കും. തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത് വിശുദ്ധയുടെ മധ്യസ്ഥതയാല്‍ ധാരാളം ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഏവരേയും വികാരി റവ.ഫാ. മാത്യു ഇളയടത്തുമഠം എംഎസ്എഫ്എസും പ്രസുദേന്തിമാരും സ്വാഗതം ചെയ്തു.

19-നു (ഞായര്‍) രാവിലെ 10ന് തിരുനാളിന് ഒരുക്കമായി കൊടി ഉയര്‍ത്തും. 20 മുതല്‍ 24 (വെള്ളി) വരെ എല്ലാദിവസവും വൈകുന്നേരം ഏഴിന് വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും. ഫാ. ജെമി പുതുശേരില്‍, ഫാ. ജോ ജോണ്‍, ഫാ. ജോസഫ് പൊട്ടമ്മേല്‍, ഫാ. ജോസഫ് മുല്ലക്കര, ഫാ. സണ്ണി പുന്നക്കുഴി, ഫാ. ആന്‍ഡ്രൂസ് കൊള്ളന്നൂര്‍ എന്നിവര്‍ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിക്കും.

25-നു (ശനി) വൈകുന്നേരം അഞ്ചിന് ആഘോഷമായ വിശുദ്ധ കുര്‍ബാന, പ്രസംഗം. മാര്‍ ജോയ് ആലപ്പാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. ഏഴിനു പ്രദക്ഷിണം എട്ടിന് ഡിന്നര്‍, 8.30ന് റിഥം ഡിവൈന്‍ അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ നൈറ്റ് (അവതരണം- അഞ്ജു ജോസഫ് ആന്‍ഡ് ടീം).

പ്രധാന തിരുനാള്‍ ദിനമായ 26നു (ഞായര്‍) രാവിലെ 10.15നു ആഘോഷമായ ദിവ്യബലിക്ക് മാര്‍ ജോയ് ആലപ്പാട്ട് മുഖ്യകാര്‍മികത്വം വഹിച്ച് സന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണം, ലഞ്ച്.

27 നു (തിങ്കള്‍) വൈകുന്നേരം ഏഴിന് സകല മരിച്ചവരുടേയും ഓര്‍മദിനാചരണം.

ജോണ്‍ ആന്‍ഡ് ലിസ്സറ്റ് വെട്ടിക്കാട്ട്, ജോണ്‍ ആന്‍ഡ് നീതു തോട്ടുങ്കല്‍, ജോസഫ് ആന്‍ഡ് ഫിലോമിന ഇല്ലമ്പള്ളില്‍, കുരുവിള ആന്‍ഡ് തെരേസ കൊല്ലംപറമ്പില്‍, പ്രകാശ് ആന്‍ഡ് വിബാ വലിയകണ്ടത്തില്‍, റോമിയോ ആന്‍ഡ് സുമി നരിതൂക്കില്‍, സജീവ് ആന്‍ഡ് ബിനു കളരിക്കല്‍, ഷിബു ആന്‍ഡ് അനു കുനംപുറം, സിബി ആന്‍ഡ് സുനി തൊട്ടിപ്പറമ്പില്‍, സണ്ണി ആന്‍ഡ് അനു തളിയത്ത്, വര്‍ഗീസ് ജോസഫ് ആന്‍ഡ് ലിങ്കി ഊക്കന്‍ എന്നിവരാണ് പ്രസുദേന്തിമാര്‍. ജിമ്മി ഐസക്ക്, സിബി കരിപ്പാപ്പറമ്പില്‍, തോമസ് തോമസ് വാഡയില്‍ എന്നിവരാണ് ട്രസ്റിമാര്‍. വെബ്സൈറ്റ്: ംംം.മെേഹുവീിമെരമവീേഹശരരവൌൃരവ.ീൃഴ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം