സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസന ഏഴാമത് അസംബ്ളി സമാപിച്ചു
Saturday, July 18, 2015 5:20 AM IST
ഡാളസ്: സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസന അസംബ്ളി ജൂലൈ എട്ടിനു ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ നടന്നു.

ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാര്‍ യൌസേബിയോസ് അധ്യക്ഷത വഹിച്ച അസംബ്ളിയില്‍ ഭദ്രാസന ആസ്ഥാനമായ ഊര്‍ശ്ശേം സെന്ററില്‍ പണിയുന്ന ചാപ്പല്‍ പദ്ധതിക്ക് 2.3 മില്യന്‍ ഡോളര്‍ അംഗീകാരം നല്‍കി. അതിനുവേണ്ടി റാഫിള്‍ ടിക്കറ്റില്‍ക്കൂടി ഫണ്ട് ശേഖരിക്കുവാനും തീരുമാനിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ഡോ. ജോയി പൈങ്ങോലില്‍ കണക്കും വാര്‍ഷിക റിപ്പോര്‍ട്ടും ബജറ്റും അവതരിപ്പിച്ചു. വലിയപള്ളി വികാരി ഫാ. രാജു ദാനിയേലിന്റെ നേതൃത്വത്തില്‍ അസംബ്ളിക്കുവേണ്ട ക്രമീകരണങ്ങള്‍ ചെയ്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം