ജിമ്മി കണിയാലി ഷിക്കാഗോ മലയാളി അസോസിയേഷന്‍ പിആര്‍ഒ
Saturday, July 18, 2015 5:14 AM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഔദ്യോഗിക പിആര്‍ഒ ആയി ജിമ്മി കണിയാലിയെ നിയമിച്ചു. പ്രസിഡന്റ് ടോമി അംബേനാട്ടിന്റെ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ബിജി സി. മാണി, വൈസ് പ്രസിഡന്റ് ജെസി റിന്‍സി, ട്രഷറര്‍ ജോസ് സൈമണ്‍ മുണ്ടപ്ളാക്കില്‍ എന്നിവര്‍ പ്രസംഗിച്ചു. ക്നാനായ കാത്തലിക് യൂത്ത് ലീഗ് കോട്ടയം അതിരൂപത പ്രസിഡന്റായും എഐസിയുഎഫ് ദേശിയ ജോയിന്റ് സെക്രട്ടറിയായും ജിമ്മി കണിയാലി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഫോമ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ബെന്നി വാച്ചാച്ചറിക്ക് യോഗം പിന്തുണ വാഗ്ദാനം ചെയ്തു. 18നു (ശനി) ഷിക്കാഗോയില്‍ നടക്കുന്ന ബാസ്കറ്റ് ബോള്‍ മത്സരത്തിന്റെ വിശദാംശങ്ങള്‍ വിലയിരുത്തുകയും മത്സരങ്ങള്‍ വിജയകരമായി നടത്തുന്നതിനു എല്ലാവരുടേയും പിന്തുണ യോഗം അഭ്യര്‍ഥിക്കുകയും ചെയ്തു.

ജേക്കബ് മാത്യു പുറയംപള്ളില്‍, ജിതേഷ് ചുങ്കത്ത്, സണ്ണി വള്ളിക്കളം, രഞ്ജന്‍ ഏബ്രഹാം, തൊമ്മന്‍ പൂഴിക്കുന്നേല്‍, മത്തിയാസ് പുല്ലാപ്പള്ളില്‍ എന്നിവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം