റോക്ലാന്‍ഡില്‍ ഡേവിഡ് കാര്‍ലുച്ചിയുടെ നെറ്റ് വര്‍ക്കിംഗും ഫണ്ട് സമാഹരണവും ഓഗസ്റ് ഒന്നിന്
Friday, July 17, 2015 5:20 AM IST
ന്യൂയോര്‍ക്ക്: റോക്ലാന്‍ഡില്‍നിന്നുള്ള ന്യൂയോര്‍ക്ക് സ്റേറ്റ് സെനറ്റര്‍ ഡേവിഡ് കാര്‍ലുച്ചിയുടെ നെറ്റ് വര്‍ക്കിംഗും ഫണ്ടു സമാഹരണവും സംഘടിപ്പിക്കുന്നു. ഓഗസ്റ് ഒന്നിനു (ശനി) നാലു മുതല്‍ ഏഴു വരെ ന്യൂസിറ്റിയില്‍ ജയിന്‍ ജേക്കബ് സിപിഎയുടെയും ഡോ. റീന ജേക്കബിന്റെയും വസതിയിലാണു ബാര്‍ബക്യു പാര്‍ട്ടിയോടെയുള്ള നെറ്റ് വര്‍ക്കിംഗ് സമ്മേളനം. (31 ഠൃമശഹശെറല ജഹമരല, ചലം ഇശ്യേ, ചഥ10956)

ഒരു കുടുംബത്തിനു കുറഞ്ഞ സംഭാവന നൂറു ഡോളറാണ്. ചെക്കുകള്‍ എഴുതേണ്ട വിലാസം (ഉമ്ശറ ഇമൃഹൌരരശ ളീൃ ചലം ഥീൃസ) എന്നാണ്.

പുതുതായി വോട്ടര്‍മാരായി രജിസ്റര്‍ ചെയ്യാന്‍ അവസരവുമുണ്ട്. അതുപോലെ കമ്യൂണിറ്റി പ്രശ്നങ്ങള്‍ സെനറ്ററുമായി ചര്‍ച്ച ചെയ്യാനും അവസരം ലഭിക്കും. ഇന്ത്യന്‍ സമൂഹവുമായി, പ്രത്യേകിച്ച് മലയാളികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സെനറ്ററുമായി നേരിട്ടു ബന്ധപ്പെടാനുള്ള അവസരം പാഴാക്കരുതെന്നു സംഘാടകര്‍ അഭ്യര്‍ഥിച്ചു.

മലയാളി സമൂഹവുമായി കൂടുതല്‍ ബന്ധപ്പെടുവാനും നെറ്റ് വര്‍ക്കിംഗിനുമായ സെനറ്റര്‍ നേരിട്ടു താത്പര്യം കാട്ടിയതിനെത്തുടര്‍ന്നാണു ചടങ്ങ് സംഘടിപ്പിക്കുന്നതെന്നു ജയിന്‍ ജേക്കബ് പറഞ്ഞു.

വിവരങ്ങള്‍ക്ക്: ജയിന്‍ ജേക്കബ് 8456610084.