ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ് 22ന്
Friday, July 17, 2015 5:04 AM IST
ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം വിപുലമായി ആഘോഷിക്കുവാന്‍ ജൂലൈ പതിനൊന്നിനു (ശനിയാഴ്ച) ചേര്‍ന്ന സംയുക്ത യോഗം തീരുമാനിച്ചു. ഓണാഘോഷത്തിനു എന്‍ട്രി ഫീസ് തികച്ചും അഞ്ച് ഡോളറില്‍ ഒതുക്കി നിര്‍ത്തും.

അടുത്തവര്‍ഷം ജൂബിലി ആഘോഷിക്കുന്ന അസോസിയേഷനെ സ്നേഹിക്കുന്ന മലയാളികളുടെ സഹകരണം അസോസിയേഷന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുകയാണ്. ഈ പരിപാടികള്‍ക്കു സാമ്പത്തിക സഹായം ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ ഭാരവാഹികളുമായി ബന്ധപ്പെടണമെന്നു താത്പര്യപ്പെടുന്നു.

പരിപാടികളുടെ സുഗമമായ നടത്തിപ്പിനു വിവിധ സബ് കമ്മിറ്റികള്‍ക്കു രൂപം നല്‍കി. രാജു പാറയില്‍ (കോ-ഓര്‍ഡിനേറ്റര്‍) 630 705 9104, സൂസന്‍ ഇടമല, സിറിയക് കൂവക്കാട്ടില്‍, ജോയി ചെമ്മാച്ചേല്‍, ആനി ഏബ്രഹാം, ഏബ്രഹാം ചാക്കോ, ചന്ദ്രന്‍ പിള്ള എന്നിവര്‍ വിവിധ വിഭാഗങ്ങളുടെ ചുമതല വഹിക്കുന്നു.

നൈല്‍സിലെ അറൂഹാ ബഫേയില്‍ ശനിയാഴ്ച ചേര്‍ന്ന യോഗം അസോസിയേഷന്റെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തി. ഒക്ടോബറില്‍ വോളിബോള്‍ ടൂര്‍ണമെന്റ് നടത്തുവാന്‍ പ്രവീണ്‍ തോമസിനെ കണ്‍വീനറായി തെരഞ്ഞെടുത്തു. സാം ജോര്‍ജ്, കുര്യന്‍ തുരുത്തിക്കര, ചന്ദ്രന്‍ പിള്ള, ജോസി കുരിശിങ്കല്‍, രാജു പാറയില്‍, മാത്യു ചാണ്ടി, സിറിയക് കൂവക്കാട്ടില്‍, സാം മാത്യു, പ്രവീണ്‍ തോമസ്, ഏബ്രഹാം ചാക്കോ, ബേസില്‍ പെരേര, ജസി മാത്യു, അനില്‍ പിള്ള എന്നിവര്‍ ചര്‍ച്ചകളില്‍ സമീവമായി പങ്കെടുത്തു.

അസോസിയേഷനില്‍ അംഗങ്ങളാകാന്‍ താത്പര്യമുള്ളവര്‍ സാം ജോര്‍ജ് (പ്രസിഡന്റ്) 773 671 6073, ജോസി കുരിശിങ്കല്‍ (സെക്രട്ടറി) 773 478 4357, ബേസില്‍ പെരേര (മെമ്പര്‍ഷിപ്പ്) 773 961 8693 എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം