ഡിഎന്‍എ പരിശോധന നിര്‍ബന്ധമാക്കുന്നു
Thursday, July 16, 2015 6:57 AM IST
കുവൈറ്റ്: അടുത്തിടെ ഉണ്ടായ തീവ്രവാദ ഭീഷണിയെത്തുടര്‍ന്നു കര്‍ശന നടപടികള്‍ സ്വീകരിക്കുവാന്‍ കുവൈറ്റ് മന്ത്രിസഭ തീരുമാനിച്ചു.

വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും ആഭ്യന്തര ഭീഷണികളും രാജ്യത്തെ അഖണ്ഡതക്ക് വെല്ലുവിളിയായ സാഹചര്യത്തില്‍ രാജ്യത്തെ മുഴുവന്‍ നിവാസികള്‍ക്കും ഡിഎന്‍എ പരിശോധന നിര്‍ബന്ധമാക്കുമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇത്തരം പരിശോധനകളുമായി സഹകരിക്കാത്തവര്‍ക്ക് ഒരു വര്‍ഷം തടവും 33,000 ഡോളര്‍ പിഴയും നേരിടേണ്ടി വരും.

പരിശോധനയില്‍ ക്രമക്കേടുകള്‍ നടത്തിയാല്‍ തടവുശിക്ഷ ഏഴുവര്‍ഷമായി ഉയരുമെന്നും സര്‍ക്കാര്‍ അറിയിച്ചു. 12 ലക്ഷത്തിലേറെ വരുന്ന സ്വദേശികളുടെയും 24 ലക്ഷത്തിലധികം വരുന്ന വിദേശികളുടെയും വിവരങ്ങള്‍ സൂക്ഷിക്കാന്‍ സാധ്യമായ നടപടികള്‍ സ്വീകരിക്കാനുള്ള കാര്യങ്ങള്‍ ത്വരിതഗതിയില്‍ നടന്നുവരികയാണ്. അടുത്ത വര്‍ഷം സെപ്റ്റംബറോടെ വിവരങ്ങള്‍ ശേഖരിക്കുവാന്‍ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍