സന്ദര്‍ശക വീസയില്‍ സമൂലമായ മാറ്റം വരുത്തിക്കൊണ്ട് കുവൈറ്റ് സര്‍ക്കാര്‍
Thursday, July 16, 2015 6:56 AM IST
കുവൈറ്റ്: സന്ദര്‍ശക വീസയില്‍ സമൂലമായ മാറ്റം വരുത്തിക്കൊണ്ട് കുവൈറ്റ് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. വീസ ഇഷ്യൂ ചെയ്ത് ഒരു മാസത്തിനുള്ളില്‍ രാജ്യത്ത് പ്രവേശിച്ചില്ലെങ്കില്‍ വീസ സ്വയംതന്നെ റദ്ദാകും. അതുപോലെ വീസാ കാലാവധി മൂന്നു മാസത്തില്‍നിന്ന് ഒരു മാസമായി ചുരുക്കുവാനും തീരുമാനമായതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

രാജ്യത്ത് തൊഴില്‍ ചെയ്യുന്ന തൊഴിലാളികളുടെ ഭാര്യയെയും കുട്ടികളെയും പുതിയ നിയമത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പാസ്പോര്‍ട്ട് വാലിഡിറ്റി ഒരു വര്‍ഷത്തില്‍ മാത്രം കുറവുള്ള കുവൈറ്റില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് താത്കാലിക റെസിഡന്‍സ് പെര്‍മിറ്റ് അനുവദിക്കാനും ധാരണയായി.

പാസ്പോര്‍ട്ട് ഒരു വര്‍ഷം കാലാവധിയില്ലാത്തവര്‍ക്കു പുതിയ തീരുമാനം ഗുണകരമാകുമെന്നാണ് കണക്കാപ്പെടുന്നത്. ഇത്തരം താത്കാലിക അനുവാദം ലഭിക്കുന്നവര്‍ക്കു രാജ്യത്ത് തൊഴില്‍ ചെയ്യുമ്പോള്‍ തന്നെ പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കാനും താമസരേഖ മാറ്റുവാനുള്ള സൌകര്യവും നല്‍കുമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍