ലോസ്ആഞ്ചലസില്‍ സെപ്ഷല്‍ ഒളിമ്പിക്സ് ജൂലൈ 25 മുതല്‍ ഓഗസ്റ് രണ്ടു വരെ
Thursday, July 16, 2015 5:17 AM IST
ലോസ്ആഞ്ചലസ്: 1984ല്‍ നടന്ന ലോകകായിക മാമാങ്കത്തിനുശേഷം വീണ്ടും ഒരിക്കല്‍കൂടി ലോസ്ആഞ്ചലസ് മറ്റൊരു കായിക മേളയ്ക്കു വേദിയാകുന്നു.

ഭിന്നശേഷിയുള്ളവരുടെ സ്പെഷല്‍ ഒളിമ്പിക്സ് ജൂലൈ 25 മുതല്‍ ഓഗസ്റ് രണ്ടു വരെ നഗരത്തിലെ 27 വേദികളിലായി നടക്കും.

ലോകത്തെമ്പാടുമുള്ള 177 രാജ്യങ്ങളില്‍നിന്നായി 7000 അത്ലറ്റുകളും മൂവായിരം കായിക പരിശീലകരും 2000 മാധ്യമ പ്രവര്‍ത്തകരും പങ്കെടുക്കും. ഫുട്ബോള്‍, ബാഡ്മിന്റണ്‍ വോളിബോള്‍, സൈക്ളിംഗ്, നീന്തല്‍, ടെന്നിസ് തുടങ്ങി 25ഓളം വിവിധ കായിക മത്സരങ്ങളാണ് നടക്കുക.

ഉദ്ഘാടന സമ്മേളനത്തിനു വേദിയാകുന്നത് മെമ്മോറിയല്‍ കൊളോസിയത്തിലാണ്. സമ്മേളനത്തില്‍ അമേരിക്കയിലെ പ്രശസ്ത കലാകാരന്മാരായ സ്റീവ് വണ്ടര്‍, കാസഡി പോപ്പ്, കോഡി സിംസണ്‍, ജിമ്മി കിമ്മന്‍, മൈക്കല്‍ ഫെന്‍പ്സ് തുടങ്ങിയര്‍ പങ്കെടുക്കും.

ഇന്ത്യയും അത്ലറ്റുകളും ഒഫീഷ്യലകളുമായി വന്‍ സംഘത്തെ അയയ്ക്കുന്നുണ്ട്.