'ഉലയുന്ന ഗാര്‍ഹികബന്ധങ്ങളും മാര്‍ഗനിര്‍ദേശങ്ങളും': മലയാളം സൊസൈറ്റി ഹൂസ്റന്‍ ചര്‍ച്ചാ സമ്മേളനം നടത്തി
Thursday, July 16, 2015 5:11 AM IST
ഹൂസ്റന്‍: ഗ്രേറ്റര്‍ ഹൂസ്റനിലെ ഭാഷാസ്നേഹികളുടെയും എഴുത്തുകാരുടെയും സംയുക്ത സംഘടനയായ, 'മലയാള ബോധവത്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും' ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന 'മലയാളം സൊസൈറ്റി ഓഫ് അമേരിക്ക'യുടെ 2015-ജൂണ്‍ സമ്മേളനം 28-നു വൈകുന്നേരം നാലിനു സ്റാഫറ്ഡിലെ ഏബ്രഹാം & കമ്പനി റിയല്‍ എസ്റേറ്റ് ഓഫിസ് ഹാളില്‍ സമ്മേളിച്ചു.

'ഉലയുന്ന ഗാര്‍ഹിക ബന്ധങ്ങളും മാര്‍ഗനിര്‍ദേശങ്ങളും' എന്ന വിഷയത്തെക്കുറിച്ചായിരുന്നു ചര്‍ച്ച. മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ചു. തുടര്‍ന്ന് മുഖ്യപ്രഭാഷകനായ ഡോ. അഡ്വ. മാത്യു വൈരമണ്‍നെ സദസിനു പരിചയപ്പെടുത്തി.

ശ്രീമതി പൊന്നു പിള്ള, എഴുതിയ 'പട്ടുമെത്തയല്ല, പടക്കളമാണു ജീവിതം' എന്ന ലേഖനം വായിച്ചു. ചര്‍ച്ചയില്‍, പൊന്നുപിള്ള, തോമസ് വര്‍ഗീസ്, ജി. പുത്തന്‍കുരിശ്, സജി പുല്ലാട്, മണ്ണിക്കരോട്ട്, ജോര്‍ജ് ഏബ്രഹാം, ജയിംസ് ചാക്കോ, മാത്യു വൈരമണ്‍, ടി.എന്‍. ശാമുവല്‍, മറിയാമ്മ തോമസ്, ലിസി ജോര്‍ജ്, ജോസഫ് മണ്ഡപത്തില്‍, നൈനാന്‍ മാത്തുള്ള, തോമസ് തയ്യില്‍ മുതലായവര്‍ പങ്കെടുത്തു. ജി. പുത്തന്‍കുരിശിന്റെ നന്ദിപ്രസംഗത്തിനുശേഷം സമ്മേളനം പര്യവസാനിച്ചു.

മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221, ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217.

റിപ്പോര്‍ട്ട്: മണ്ണിക്കരോട്ട്