പ്രവാസി മലയാളി കുടുംബസംഗമത്തില്‍ സിബിന്‍ തോമസ് അനുസ്മരണം
Wednesday, July 15, 2015 6:28 AM IST
ഡാളസ്: പ്രവാസി മലയാളി ഫെഡറേഷന്റെ ആവിര്‍ഭാവം മുതല്‍ സംഘടനയ്ക്കുവേണ്ടി നിലകൊള്ളുകയും സംഘടനയുടെ വളര്‍ച്ചയ്ക്കുവേണ്ടി നിസ്വാര്‍ഥസേവനം നടത്തുകയും 2014 ഓഗസ്റില്‍ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന പ്രഥമ കുടുംബസംഗമത്തിന്റെ വിജയത്തിനായിട്ട് അഹോരാത്രം പ്രയത്നിക്കുകയും ചെയ്ത പിഎംഎഫ് കേരള യൂണിറ്റ് മുന്‍ ജോയിന്റ് സെക്രട്ടറി സിബിന്‍ തോമസിനെ പിഎംഎഫ് ആദരിക്കുന്നു.

നിരവധി വാര്‍ത്തകളും ലേഖനങ്ങളും എഴുതുകയും മനോഹരമായ ചിത്രങ്ങളും ഫ്ളയറുകളും നിര്‍മിക്കുകയും ചെയ്ത് സംഘടനയുടെ വളര്‍ച്ചയ്ക്ക് കൈത്താങ്ങലായിരുന്ന ഈ അതുല്യപ്രതിഭയെ ഓഗസ്റ് അഞ്ച്, ആറ്, ഏഴ് തീയതികളില്‍ തിരുവനന്തപുരത്തു നടക്കുന്ന പ്രവാസി മലയാളി കുടുംബസംഗമത്തില്‍ മരണാനന്തര ബഹുമതി നല്‍കി ആദരിക്കുന്നു.

2014 ഡിസംബര്‍ അഞ്ചിന് സിബിന്‍ ഒരു അപകടത്തെത്തുടര്‍ന്ന് അബുദാബിയിലായിരുന്നു അന്ത്യം.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍