റിയാദ് പ്രവാസി മലയാളി ഫെഡറേഷന്‍ വിധവകള്‍ക്കു തയ്യല്‍ മെഷീന്‍ ഫണ്ട് കൈമാറി
Wednesday, July 15, 2015 6:27 AM IST
റിയാദ്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവിതോപാധി തേടുന്ന നിര്‍ധനരായ വിധവകള്‍ക്കുവേണ്ടി റിയാദ് പ്രവാസി മലയാളി ഫെഡറേഷന്‍ സെന്‍ട്രല്‍ കമ്മിറ്റി തയ്യല്‍ മെഷീന്‍ വിതരണം ചെയ്യുന്നു.

പ്രവാസികളായ പാവപ്പെട്ട വിധവകള്‍ക്കു മുന്‍ഗണന നല്‍കിക്കൊണ്ട് ഇരുപത്തഞ്ചോളം തയ്യല്‍ മെഷീന്‍ വിതരണം ചെയ്യുമെന്നു കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി കമ്മിറ്റി സ്വരൂപിച്ച തയ്യല്‍ മെഷീന്‍ ഫണ്ട് റിയാദിലെ പിഎംഎഫ് സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ സാദത്ത് പിഎംഎഫ് മെംബര്‍ റഷീദ് പൂക്കാട്ടുപടിക്കു കൈമാറി.

യോഗത്തില്‍ പ്രശസ്ത സാമൂഹികപ്രവര്‍ത്തകന്‍ ലത്തീഫ് തെച്ചി, പിഎംഎഫ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സലിം വട്ടപ്പാറ, റഫീക്ക് ഹസന്‍ വെട്ടത്തൂര്‍, പിഎംഎഫ് നാഷണല്‍ കമ്മിറ്റി മെംബര്‍ സ്റാന്‍ലി ജോസ്, വൈസ് പ്രസിഡന്റ് സാബു ഫിലിപ്പ്, പിഎംഎഫ് നാഷണല്‍ കമ്മിറ്റി ഭാരവാഹി ഹാരിസ് ചോല, റഫീക്ക് പാനായിക്കുളം (എറണാകുളം), പിഎംഎഫ് ജീവകാരുണ്യ കണ്‍വീനര്‍ ഷറഫുദ്ദീന് മണ്ണാര്‍കാട്, അന്‍ഷാദ് ആലുവ, തോമസ് വഴിക്കടവ് എന്നിവര്‍ ആശംസ നേര്‍ന്നു.

പ്രസിഡന്റ് സിദ്ദിഖ് കല്ലൂപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ അന്‍വര്‍ സാദത്ത് നന്ദി പറഞ്ഞു.