ഹൂസ്റണ്‍ എക്യുമെനിക്കല്‍ കമ്യൂണിറ്റി ബാസ്കറ്റ് ബോള്‍, വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു
Wednesday, July 15, 2015 6:27 AM IST
ഹൂസ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്യൂണിറ്റി ഓഫ് ഹൂസ്റണിന്റെ ആഭിമുഖ്യത്തില്‍ ബാസ്കറ്റ് ബോള്‍, വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.

ജൂലൈ 18നു (ശനി) രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ ഹൂസ്റണിലെ സ്റെല്ലാലിങ്കിലുള്ള ദി സോണ്‍ ഫെസിലിറ്റിയിലാണ് ( 3939, ണമവെശിഴീി അ്ല, ടലേഹഹമരശിസ ഞറ, ഒീൌീി, ഠത 7707) ടൂര്‍ണമെന്റ് നടക്കുന്നത്.

ഹൂസ്റണിലെ എക്യുമെനിക്കല്‍ സമൂഹത്തില്‍ ഉള്‍പ്പെട്ട നിരവധി ഇടവകകളില്‍നിന്നുള്ള മികച്ച ടീമുകളാണു ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.

വിജയികള്‍ക്ക് എവര്‍റോളിംഗ് ട്രോഫികളും സമ്മാനങ്ങളും ലഭിക്കും. ഹൂസ്റണിലെ കായിക പ്രേമികളായ എല്ലാ മലയാളി സുഹൃത്തുക്കളെയും ടൂര്‍ണമെന്റിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: റവ. ഫാ. എം.ടി. ഫിലിപ്പ് (പ്രസിഡന്റ്) 281 530 3417, ഡോ. അന്ന കെ. ഫിലിപ്പ് (സെക്രട്ടറി) 713 305 2772, റവ. ഫാ. ഏബ്രഹാം സഖറിയ (സ്പോര്‍ട്സ് കണ്‍വീനര്‍) 832 466 3153.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി