ഐഎന്‍ഒസി മിഡ് വെസ്റ് റീജണ്‍ സ്വീകരണം നല്‍കി
Wednesday, July 15, 2015 6:26 AM IST
ഷിക്കാഗോ: ഐഎന്‍ഒസി മിഡ് വെസ്റ് റീജണ്‍ നൈല്‍സ് ഫെല്‍ഡ്മാന്‍ റിക്രിയേഷന്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ മുന്‍ കേന്ദ്ര മന്ത്രി കെ.വി. തോമസിനും ദീപിക ഡെല്‍ഹി ബ്യൂറോ ചീഫും റസിഡന്റ് എഡിറ്ററുമായ ജോര്‍ജ് കള്ളിവയലിലിനും സ്വീകരണം നല്‍കി.

പ്രസിഡന്റ് അഗസ്റിന്‍ കരിംകുറ്റിയിലില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍ സ്വാഗതം ആശംസിച്ചു. ജസി റിന്‍സി യോഗനടപടികള്‍ നിയന്ത്രിച്ചു. മുന്‍ പ്രസിഡന്റ് തോമസ് മാത്യു, ജനറല്‍ സെക്രട്ടറി പ്രഫ. തമ്പി മാത്യു, പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകനും തേവര കോളജിലെ മുന്‍ കെഎസ്യുവിന്റെ ആദ്യകാല പ്രവര്‍ത്തകനുമായ ജോസ് ആന്റണി, ഫൊക്കാന മുന്‍ പ്രസിഡന്റ് മറിയാമ്മ പിള്ള, ജയ്ബു കുളങ്ങര, ഹെറാള്‍ഡ് ഫിഗറെഡോ തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു പ്രസംഗിച്ചു. സജി തോമസ്, ജോസ് വര്‍ഗീസ്, സജി കുര്യന്‍, പ്രതീഷ് തോമസ്, ജോസ് കുരിശുങ്കല്‍, ആന്റോ കവലക്കന്‍, ജോസ് ജോര്‍ജ് തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു എംപിയോടു ചോദ്യങ്ങള്‍ ഉന്നയിച്ചു.

ദീപിക ഡല്‍ഹി ബ്യൂറോ ചീഫും അസോസിയേറ്റ് എഡിറ്ററുമായ ജോര്‍ജ് കള്ളിവയലിലില്‍ ഇന്ത്യയുടെ വളര്‍ച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.

ലോകരാജ്യങ്ങളെ മുഴുവന്‍ അദ്ഭുതപ്പെടുത്തിക്കൊണ്ട് ഭക്ഷണം ഓരോ പൌരന്റെയും മൌലികാവകാശമാണെന്നുള്ള ആശയം, ഭക്ഷ്യസുരക്ഷാ ബില്ലിലൂടെ പ്രഖ്യാപിക്കുവാനുള്ള നിയമ നടപടികള്‍ പാസാക്കിയെടുത്ത മന്ത്രിയെന്ന നിലയില്‍ പ്രശോഭിച്ച കെ.വി. തോമസ് എപിയെ യോഗം പ്രശംസിച്ചു.

ഭാരതത്തിന്റെ വളര്‍ച്ചയ്ക്ക് ഭക്ഷ്യകമ്മിയില്‍നിന്നും ലോകത്തിലെ ഏറ്റവും കൂടുതല്‍ ഭക്ഷ്യധാന്യം ഉത്പാദിപ്പിക്കുന്ന രാജ്യമായും വരുന്ന രണ്ടു ദശകങ്ങളിലേക്കുള്ള ധാന്യമിച്ചവും ഭക്ഷ്യധാന്യങ്ങള്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന രാജ്യമായും ഉയര്‍ത്തുവാന്‍ തന്റെ ഭരണകാലയളവില്‍ കഴിഞ്ഞുവെന്നതില്‍ കെ.വി. തോമസ് സംതൃപ്തി പ്രകടിപ്പിച്ചു.

ഐഎന്‍ഒസി വൈസ് പ്രസിഡന്റ് ജോര്‍ജ് പണിക്കര്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: തോമസ് പടന്നമാക്കല്‍