ഋഷിരാജ് സിംഗിന്റെ പെരുമാറ്റം ജനാധിപത്യത്തിനുമേലുള്ള പരിഹാസം: കുവൈറ്റ് ഒഐസിസി
Wednesday, July 15, 2015 6:25 AM IST
കുവൈറ്റ്: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ അപമാനിച്ച എഡിജിപി ഋഷിരാജ് സിംഗിന്റെ നടപടിക്കെതിരെ അതിരൂക്ഷമായി പ്രതികരിച്ച് കുവൈറ്റ് ഒഐസിസി ദേശീയകമ്മിറ്റി.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ അപമാനിച്ചതുവഴി അദ്ദേഹം ഇന്ത്യന്‍ ജനാധിപത്യത്തെയാണു അപമാനിച്ചതെന്നു കമ്മിറ്റി വിലയിരുത്തി. ഋഷിസിംഗ് മികച്ചൊരു ഉദ്യോഗസ്ഥനും കളങ്കമേല്‍ക്കാത്ത വ്യക്തിയുമാണന്ന വസ്തുത നിലനില്‍ക്കേതന്നെ അഹങ്കാരത്തിന്റെ ശരീരഭാഷ ഉപയോഗിച്ച് ജനാധിപത്യ സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപെട്ട ജനപ്രതിനിധിയെ അദ്ദേഹം കേരളത്തിന്റെ ആഭ്യന്തരമന്ത്രിയാണന്ന വസ്തുത മറന്ന് പ്രോട്ടോക്കോള്‍ തെറ്റിച്ച് അനാദരവു കാണിച്ച ഋഷിരാജ് സിംഗിനെ മാതൃകാപരമായി ശിഷിക്കണമെന്ന് മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ടതായും കുവൈറ്റ് ഒഐസിസി ദേശീയ കമ്മിറ്റി പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങരയുടെ അധ്യഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍