ഐഎന്‍ഒസി ന്യൂയോര്‍ക്ക് ചാപ്റ്റര്‍ രൂപീകരണം: ഡോ. ജോസ് കാനാട്ട് കണ്‍വീനര്‍
Wednesday, July 15, 2015 6:25 AM IST
ന്യൂയോര്‍ക്ക്: ഐഎന്‍ഒസി (കേരള) നാഷണല്‍ ഭാരവാഹികളുടെ യോഗം ചെയര്‍മാന്‍ തോമസ് ടി. ഉമ്മന്റെ അധ്യക്ഷതയില്‍ ന്യൂയോര്‍ക്കില്‍ ചേര്‍ന്ന് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ രൂപവത്കരണത്തിനായി ഡോ. ജോസ് കാനാട്ടിനെ കണ്‍വീനറായി തെരഞ്ഞെടുത്തു. ന്യൂയോര്‍ക്ക് ചാപ്റ്ററിനു വിപുലമായ കമ്മിറ്റി രൂപീകരിക്കുന്നതാണ്. ഇതിലേക്കു കോണ്‍ഗ്രസ് അനുഭാവമുള്ളവര്‍ മുന്നോട്ടു വരണമെന്ന് തോമസ് ടി. ഉമ്മന്‍ അഭ്യര്‍ഥിച്ചു. യോഗത്തില്‍ പ്രസിഡന്റ് ആര്‍. ജയചന്ദ്രന്‍ പ്രവര്‍ത്തനങ്ങളെ വിശദീകരിച്ചു. ഐഎന്‍ഒസി നാഷണല്‍ ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം സമകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി പ്രസംഗിച്ചു.

മാറി വരുന്ന സാഹചര്യത്തില്‍ വര്‍ഗീയത വളരുന്നതിനെ ചെറുക്കുവാന്‍ ജനാധിപത്യ മതേതര വിശ്വാസികള്‍ ഒന്നിക്കേണ്ടത് അടിയന്തരമായ ആവശ്യമാണെന്ന് യോഗം വിലയിരുത്തി. യോഗത്തില്‍ ഐഎന്‍ഒസി ട്രഷറര്‍ ജോസ് ചാരുംമൂട്, കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി യു.എ. നസീര്‍, ട്രഷറര്‍ ജോസ് തെക്കേടം, വൈസ് പ്രസിഡന്റ് മോനിച്ചന്‍ സ്റാറ്റന്‍ ഐലന്റ്, നാഷണല്‍ കമ്മിറ്റിയംഗം വര്‍ഗീസ് തെക്കേക്കര, ലീഗല്‍ അഡ്വൈസര്‍ അഡ്വ. വിനോദ് കേയാര്‍ക്കെ എന്നിവരും സംസാരിച്ചു.