ഫോമാ ഗ്രേറ്റ് ലേക്സ് റീജിയന് പുതിയ ഭാരവാഹികള്‍
Wednesday, July 15, 2015 3:10 AM IST
ഡിട്രോയിറ്റ്: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ റീജിയണ് 9 / ഗ്രേറ്റ് ലേക്ക്സ് റീജിയണിന്റെ 2014-16 കമ്മിറ്റി, ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ ഉത്ഘാടനം ചെയ്തു. ഗ്രേറ്റ് ലേക്ക്സ് റീജണല്‍ വൈസ് പ്രസിഡന്റ് ജോസ് ലൂക്കോസ് പള്ളികിഴക്കേതിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫോമായുടെ മുതിര്‍ന്ന നേതാവ് മാത്യൂസ് ചെരുവില്‍, ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് റോജന്‍ തോമസ്, കെഎച്ച്എന്‍എ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍, സെക്രട്ടറി രാജേഷ് കുട്ടി, ട്രഷറര്‍ അനില്‍ കേലോത്ത്, മിലന്‍ പ്രസിഡന്റ് ജെയിംസ് കുരീക്കാട്ടില്‍, മിലന്‍ മുന്‍ പ്രസിഡന്റ് തോമസ് കര്‍ത്തനാള്‍, ഫോമാ നാഷണല്‍ കമ്മിറ്റി മെമ്പര്‍ വിനോദ് കൊണ്ടൂര്‍, മുന്‍ റീജണല്‍ വൈസ് പ്രസിഡന്റ് രാജേഷ് നായര്‍, കേരള ക്ളബ് ബിഒടി ചെയര്‍മാന്‍ ബാബു കുര്യന്‍, കേരള ക്ളബ് സെക്രട്ടറി ജെയ്സണ് തുരുത്തേല്‍, കേരള ക്ളബ് മുന്‍ പ്രസിഡന്റ് രമ്യ അനില്‍കുമാര്‍, മുന്‍ സെക്രട്ടറി ജോളി ദാനിയേല്‍ തുടങ്ങി വിവിധ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.

റീജണല്‍ സെക്രട്ടറി ആയി നോബിള്‍ തോമസിനേയും (ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍), ജോയിന്റ് സെക്രട്ടറി മനീഷ് പിള്ള (മിനസോട്ട മലയാളി അസോസിയേഷന്‍), ട്രഷറര്‍ ചാള്‍സ് തോമസ് (മിഷിഗണ്‍ മലയാളി അസോസിയേഷന്‍), കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍മാന്‍ രാജേഷ് നായര്‍, പ്രൊഫഷണല്‍ സമ്മിറ്റ് കോചെയര്‍ ഗിരീഷ് നായര്‍, പ്രൊഫഷണല്‍ സമ്മിറ്റ് കോര്‍ഡിനേറ്റര്‍ ജോളി ദാനിയേല്‍ തുടങ്ങിയവരെയാണു പുതുതായി റീജണല്‍ കമ്മിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്ക് ഫോമാ പ്രസിഡന്റ് എല്ലാ വിധ ആശംസകളും നേര്‍ന്നു.

2016 ജൂലൈ 6,7,8,9 മയാമിയിലെ ഡൂവില്ല് ബീച്ച് റിസോര്‍ട്ടില്‍ വച്ചു നടത്തുന്ന ഫോമാ അന്താരാഷ്ട്ര കണ്‍വെന്‍ഷന്റെ തയാറെടുപ്പുകച്വ കുറിച്ചും അതിന്റെ വിവിധ പ്രത്യേകതകളെ കുറിച്ചും ആനന്ദന്‍ നിരവേല്‍ വിശദ്ദീകരിച്ചു. ബീച്ച് ഫ്രന്റ് ഉള്ള റിസോര്‍ട്ട് ഹോട്ടലില്‍ വന്‍ സജ്ജീകരണങ്ങളാണു ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം ഫോമായുടെ വിവിധ പദ്ധതികളായ നേപ്പാള്‍ ദുരിതാശ്വാസ നിധി, സമ്മര്‍ ടു കേരള, സെമസ്റര്‍ ഇന്‍ കേരള എന്നിവയെക്കുറിച്ചും അദ്ദേഹം വിശദ്ദീകരിച്ചു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രേറ്റ് ലേക്ക്സ് റീജിയന്റെ എല്ലാവിധ പിന്തുണയും ഉണ്െടന്നു മാത്യൂസ് ചെരുവിലും, ഡി എം എ പ്രസിഡന്റ് റോജന്‍ തോമാും, കേരള ക്ളബ് പ്രസിഡന്റ് ജോസ് ലൂക്കോസും പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് ലൂക്കോസ് 313 510 2901

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്