അമേരിക്കയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
Wednesday, July 15, 2015 2:40 AM IST
ചേര്‍ത്തല: അമേരിക്കയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. വൈക്കം കുടവെച്ചൂര്‍ വാടച്ചിറയില്‍ സാലിച്ചന്‍ (49) ആണ് മരിച്ചത്.

അമേരിക്കയിലെ കാലിഫോര്‍ണിയയിലെ മാന്‍ഡിക്കയില്‍ 13നു പുലര്‍ച്ചെ 4.30നായിരുന്നു അപകടം. ജോലിസ്ഥലത്തേക്ക് പോകാനായി കാറില്‍ സഞ്ചരി ക്കുമ്പോള്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.

സംസ്കാരം 20നു (തിങ്കള്‍) രാവിലെ 10ന് മാന്‍ഡിക്കയിലെ സെന്റ് പാട്രിജ് ചര്‍ച്ചില്‍. ഭാര്യ:സുനി സാലിച്ചന്‍ കണ്ണങ്കര ചെമ്മരപ്പള്ളി കുടുംബാംഗം. മക്കള്‍: മിന്റു, മാര്‍ട്ടിന്‍. (എല്ലാവരും അമേരിക്കയില്‍).