ഒഐസിസി കൊല്ലം ജില്ലാ കമ്മിറ്റി ഇഫ്ത്താര്‍ സംഗമം നടത്തി
Tuesday, July 14, 2015 6:21 AM IST
കുവൈറ്റ്: റംസാനിലെ ഏറ്റവും പുണ്യനാളായ ലൈലത്തുല്‍ ഖദറില്‍ കൊല്ലം ഒഐസിസി വ്യത്യസ്തമായ രീതിയില്‍ ഇഫ്ത്താര്‍ സംഗമമൊരുക്കി.

കുവൈറ്റ് ഒഐസിസി ഓഫീസ് അങ്കണത്തില്‍ നടന്ന ഇഫ്ത്താര്‍ സംഗമം ഒഐസിസി ദേശീയ പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലാ പ്രസിഡന്റ് കൊച്ചാപള്ളി വിജയഭാനു അധ്യക്ഷത വഹിച്ചു. പ്രമുഖ വാഗ്മിയും പ്രാസംഗികനുമായ സക്കീര്‍ ഹുസൈന്‍ തുറവൂര്‍ മുഖ്യപ്രഭാക്ഷണം നടത്തി. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സത്താര്‍ കുന്നില്‍, ഒഐസിസി നേതാക്കളായ എബി വരിക്കാട്, ഹമീദ് കേളോത്ത്, ബി.എസ് പിള്ള, വര്‍ഗീസ് ജോസഫ് മരാമണ്‍, പ്രേംസണ്‍ കായംകുളം, രാജീവ് നടുവിലേമുറി, കൃഷ്ണന്‍ കടലുണ്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ ഓയൂര്‍ സ്വാഗതവും ബിജു ജോര്‍ജ് നന്ദിയും പറഞ്ഞു. ഹരീഷ് തൃപ്പൂണിത്തുറ, സൂരജ് കണ്ണന്‍, പി.ജെ. ആന്റണി, ചന്ദ്രമോഹന്‍, ദീപക് കൊല്ലം, ഫിലിപ്പ് തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍