ഇസ്ലാഹി സെന്റര്‍ ഇസ്ലാമിക് ഗ്രൂപ്പ് സംയുക്ത ഈദ് ഗാഹുകള്‍
Tuesday, July 14, 2015 6:20 AM IST
കുവൈറ്റ്: ഇന്ത്യന്‍ ഇസ്ലാഹി സെന്ററും (ഐഐസി) കേരള ഇസ്ലാമിക് ഗ്രൂപ്പും (കെഐജി) സംയുക്തമായി കുവൈറ്റില്‍ ഒമ്പത് സ്ഥലങ്ങളില്‍ ഈദ് ഗാഹുകള്‍ സംഘടിപ്പിക്കുന്നു.

അബാസിയ യുണൈറ്റഡ് സ്കൂളിനു സമീപം മുഹമ്മദ് അരിപ്ര, സാല്‍മിയ പാര്‍ക്കില്‍ ഫൈസല്‍ മഞ്ചേരി, ഫഹാഹീല്‍ ബലദിയ പാര്‍ക്കില്‍ സക്കീര്‍ ഹുസൈന്‍ തുവൂര്‍, ഫര്‍വാനിയ പാര്‍ക്കില്‍ ഇബ്രാഹിം കുട്ടി സലഫി, സിറ്റി ബലദിയ പാര്‍ക്കില്‍ നിയാസ് ഇസ്ലാഹി, മംഗഫ് കംബ്രിഡ്ജ് സ്കൂളിനു സമീപം അബ്ദുന്നാസര്‍ മുട്ടില്‍, റിഗായി പെട്രോള്‍ പമ്പിനു സമീപം പാര്‍ക്കില്‍ എസ്.എം ബഷീര്‍, ജഹ്റ മസ്ജിദ് അല്‍ മുഅ്തസിമില്‍ മുര്‍ഷിദ് അരീക്കാട്, മഹ്ബൂല ഫുഡ്ബോള്‍ കോര്‍ട്ടില്‍ അനീസ് ഫാറൂഖി എന്നിവര്‍ പെരുന്നാള്‍ നമസ്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കും. നമസ്കാരം സമയം രാവിലെ 5.14 നാണ്. സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യമുണ്ടായിരിക്കും.

ജൂണ്‍ 26നു കുവൈറ്റിലെ ഇമാം അല്‍ സാദിഖ് പള്ളിയില്‍ നടന്ന ചാവേര്‍ സ്ഫോടനത്തെ തുടര്‍ന്ന് ശക്തമായ പോലീസ് കാവലിലാണ് കഴിഞ്ഞ രണ്ട് വെള്ളിയാഴ്ചകളിലും പള്ളികളില്‍ ജുമുഅ നമസ്കാരങ്ങള്‍ നടന്നത്. കഠിന നിയന്ത്രണങ്ങള്‍ക്കു വിധേയമായാണ് ഇപ്രാവശ്യം ഈദ് ഗാഹുകള്‍ സംഘാടകര്‍ ഒരുക്കുന്നത്. തുറസായ സ്ഥലത്ത് സ്ത്രീകളടക്കമുള്ളവര്‍ അണിനിരന്ന് പെരുന്നാള്‍ നമസ്കാരം നിര്‍വഹിക്കലാണ് പ്രവാചക ചര്യയും സുന്നത്തായ കര്‍മവും എന്നതിനാലാണ് ഈദ് ഗാഹുകള്‍ സംഘടിപ്പിക്കുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍