കുവൈറ്റ് വയനാട് അസോസിയേഷന്‍ ഇഫ്താര്‍ സംഘടിപ്പിച്ചു
Tuesday, July 14, 2015 6:17 AM IST
കുവൈറ്റ്: വയനാട് അസോസിയേഷന്റെ പ്രഥമ ഇഫ്താര്‍ വിരുന്ന് ജൂലൈ 10നു (വെള്ളി) അബാസിയ ഒലീവ് ഓഡിറ്റോറിയത്തില്‍ നടന്നു.

പ്രസിഡന്റ് റോയ് മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ ജലീല്‍ വെള്ളമുണ്ട സ്വാഗതം ആശംസിച്ചു. മുഹമ്മദ് അരിപ്ര മുഖ്യ പ്രഭാഷണം നടത്തി. ഇന്നു ലോകത്തു വര്‍ധിച്ചുവരുന്ന എല്ലാ ഭീകരവാദ പ്രവര്‍ത്തനങ്ങളെയും അപലപിച്ച അദ്ദേഹം മതസൌഹാര്‍ദ്ദത്തിന്റെ ആവശ്യകത ഊന്നി പറഞ്ഞു.

വയനാട് അസോസിയേഷന്‍ രക്ഷാധികാരി അയൂബ് കേച്ചേരി (ഗ്രാന്‍ഡ് ഹൈപ്പര്‍), വര്‍ക്കിംഗ് പ്രസിഡന്റ് അക്ബര്‍ വയനാട്, കുവൈറ്റിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് രഘുനാഥന്‍ ആചാരി, ബിജു സ്റീഫന്‍, അബ്ദുള്‍ മജീദ്, ബിജു ഗോപാല്‍, ജിതേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

കുവൈറ്റ് വയനാട് അസോസിയേഷന്‍ ജോ. സെക്രട്ടറി രതീഷ് പുല്‍പള്ളി നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍