കെഫാക് ഭാരവാഹികളെ തെരഞ്ഞെടുത്തു
Tuesday, July 14, 2015 6:15 AM IST
കുവൈറ്റ്: കുവൈറ്റ് എക്സ്പാര്‍ട്ട്സ് ഫുട്ബോള്‍ അസോസിയേഷന്‍, കുവൈറ്റ് (കേഫാക്) 2015-16 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി അഷിഖ് റഹ്മാന്‍ ഖാദിരി (പ്രസിഡന്റ്), ഗുലാം മുസ്തഫ (ജനറല്‍ സെക്രട്ടറി), ഒ.കെ. അബ്ദുല്‍ റസാഖ് (ട്രഷറര്‍) റോബര്‍ട്ട്, ഷബീര്‍ കളത്തിങ്ങല്‍ (വൈസ് പ്രസിഡന്റുമാര്‍), പ്രദീപ് (ജോ. സെക്രട്ടറി), ജെസ്വിന്‍ ജോസ് (ജോ. ട്രഷറര്‍), സഫറുള്ള (സ്പോര്‍ട്സ് സെക്രട്ടറി), നൌഷാദ് (അഡ്മിന്‍ സെക്രട്ടറി), ഫൈസല്‍ കണ്ണൂര്‍ (മീഡിയ സെക്രട്ടറി), ബിജു ജോണി, മന്‍സൂര്‍ കുന്നത്തേരി (ഒഫീഷ്യല്‍ ഇന്‍ ചാര്‍ജ്സ്), ഷാഹുല്‍ (വോളണ്ടിയര്‍ ഇന്‍ ചാര്‍ജ്) എന്നിവരെ തെരഞ്ഞെടുത്തു.

സാല്‍മിയ ഫ്രണ്ട്സ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ വൈസ് പ്രസിഡന്റ് സഫറുള്ള അധ്യക്ഷത വഹിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് രാജ്യത്തെ പ്രബലമായ പ്രവാസി ഫുട്ബാള്‍ ലീഗായി മാറുവാന്‍ കേഫാക്കിനു സാധ്യമായിട്ടുണ്ടന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 450ഓളം കളിക്കാരും 18 ടീമുകളും അടങ്ങുന്ന ലീഗ് മത്സരങ്ങളില്‍ ഇന്ത്യയിലെ പ്രശസ്തമായ ക്ളബ്ബ് താരങ്ങളും സ്റേറ്റ് താരങ്ങളും പങ്കെടുക്കുന്നുണ്ട്. പ്രവര്‍ത്തന റിപ്പോര്‍ട്ട് ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഷബീര്‍ കളത്തിങ്ങല്‍ അവതരിപ്പിച്ചു. കേഫാക് മുന്‍ പ്രസിഡന്റും രക്ഷാധികാരിയുമായ മുഹമ്മദ് ഷബീര്‍ തെരഞ്ഞെടുപ്പു നിയന്ത്രിച്ചു.

ഷബീര്‍ കളത്തിങ്ങല്‍ സ്വാഗതവും ഒ.കെ റസാക്ക് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍